‘അതിശയനിലെ ‘കിങ്ങിണി’ തന്നെയാണോ ഇത്?’ – ബാലതാരമായ നയൻതാരയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

ഒട്ടനവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൊച്ചു മിടുക്കിയാണ് നയൻ‌താര ചക്രവർത്തി. നാളെയൊരിക്കൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയെ പോലെ ഇന്ത്യ അറിയുന്ന നടിമാരിൽ ഒരാളായി ഈ കുട്ടി നയൻ‌താര മാറിയേക്കാം. കിലുക്കം കിലുകിലുക്കം എന്ന മോഹൻലാൽ ചിത്രത്തിൽ നയൻ‌താര ആദ്യമായി അഭിനയിച്ചത്.

അതിലെ ടിങ്കു മോൾ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റില്ല. സിനിമയുടെ ക്ലൈമാക്സിൽ ഗതിമാറ്റുന്ന റോളുകളിൽ ഒന്നാണ് നയൻ‌താര ആദ്യ ചിത്രത്തിൽ തന്നെ അഭിനയിച്ചത്. കൈയിൽ എണ്ണി തീരാൻ പറ്റുന്നതിനേക്കാൾ പടങ്ങളിൽ ഈ കൊച്ചുമിടുക്കി അഭിനയിച്ചു കഴിഞ്ഞു. അതുമാത്രമല്ല സൂപ്പർസ്റ്റാറുകളുടെയെല്ലാം സിനിമകളിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.

മറ്റൊരു കൊച്ചു കുട്ടിക്ക് ലഭിക്കുന്നതിനേക്കാൾ ഭാഗ്യമാണ് നയൻതാരയ്ക്ക് ഈ പ്രായത്തിൽ ലഭിച്ചത്. എന്നാൽ സിനിമകളിൽ കണ്ട ആ കൊച്ചു കുട്ടിയല്ല ഇപ്പോൾ നയൻ‌താര. 18 വയസ്സ് കഴിഞ്ഞ നയൻ‌താരക്ക് ഇപ്പോൾ ഒരു നായികയാവാനുള്ള എല്ലാ ലുക്കുമിപ്പോളുണ്ട്. അധികം വയ്ക്കാതെ തന്നെ അത് സംഭവിക്കുമെന്നാണ് ആരാധകർ പറയുന്നത്.

പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകർ പറഞ്ഞത്, അതിശയനിലെ ‘കിങ്ങിണി’ തന്നെയാണോ ഇതെന്നാണ്. കൊച്ചുകുട്ടിയായി കണ്ട നയൻതാരയെ വളർന്ന് അതിസുന്ദരിയായി മാറിയിരിക്കുകയാണ് ഇപ്പോൾ. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റോജൻ നാഥ് എടുത്ത ചിത്രങ്ങളാണ് നയൻ‌താര സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

രമ്യ അഖിലേഷിന്റെ ചകിത ഡിസൈൻസാണ് നയൻതാരയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്തിടെ നടന്ന സംഭവങ്ങളിൽ പിന്തുണ അറിയിച്ചുകൊണ്ട് നയൻതാരയുടെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ഓൺലൈൻ ആങ്ങളമാർക്ക് എതിരെ പ്രതിഷേധിച്ച് ഇട്ടിരുന്നു. മറുപടി എന്ന ചിത്രത്തിലാണ് നയൻ‌താര അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS