‘അമ്പോ ഇത് ലിസി തന്നെയാണോ, പ്രായം ഒന്നിനും ഒരു തടസ്സമല്ല..’ – കളരിത്തറയിൽ ചുവട് വച്ച് നടി ലിസി

‘അമ്പോ ഇത് ലിസി തന്നെയാണോ, പ്രായം ഒന്നിനും ഒരു തടസ്സമല്ല..’ – കളരിത്തറയിൽ ചുവട് വച്ച് നടി ലിസി

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ലിസി. 53 വയസ്സുകാരിയായ ലിസിയെ പക്ഷേ ഇപ്പോൾ കണ്ടാലും നല്ല ഫിറ്റായിട്ടുള്ള ശരീരവും യുവാനായികമാരെ തോൽപ്പിക്കുന്ന രീതിയിലുള്ള സൗന്ദര്യവുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകളും ഫോട്ടോസും ഇടാറുള്ള ലിസി ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലാവുന്നത്.

കളരിപ്പയറ്റ് പഠിക്കുന്നതിന്റെ ഫോട്ടോയാണ് ലിസി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ലിസിയുടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം സ്ഥിരം തിരക്കാറുള്ളവർക്ക് പലപ്പോഴും ഞെട്ടിക്കുന്ന രീതിയിലാണ് ഓരോ പോസ്റ്റുകൾ ലിസി പങ്കുവെക്കാറുള്ളത്. യോഗ ചെയ്യുന്നതിന്റെയും ബാഡ്മിന്റൻ കളിക്കുന്നതിന്റെയും ചിത്രങ്ങൾ ലിസി പോസ്റ്റ് ചെയ്തിരുന്നു.

കളരി കുട്ടികൾ പഠിക്കേണ്ടതിന്റെ കാര്യങ്ങളും പങ്കുവെക്കാൻ ലിസി മറന്നില്ല. ‘കളരി പഠിക്കേണ്ട മികച്ചയൊരു കലയാണ്. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, പ്രായം ഒരു തടസ്സമല്ല. നിങ്ങൾ എന്നെപ്പോലെ വളരെ കുറച്ച് മാത്രമേ പഠിച്ചുള്ളൂവെങ്കിലും, മനസ്സിനും ശരീരത്തിനും ഒരു അത്ഭുതകരമായ ഫിറ്റ്നസ് നിങ്ങൾക്ക് ഇത് നൽകും.

ചുവടുകളുംയും വഡിവുകളുടെയും ഒരു സംയോജനമാണ് കളരി വിദ്യകൾ. ഫോട്ടോ കലായ് റാണി, ലക്ഷ്മൺ ഗുരുജി എന്നിവരോടൊപ്പമുള്ളതാണ്. ചെറുപ്പത്തിലെയോ അല്ലെങ്കിൽ ഒരു കൗമാരക്കാരി ആയിരുന്നപ്പോഴോ ഇത് പഠിക്കാൻ പറ്റിയില്ലല്ലോ എന്നതാണ് ഇപ്പോഴുള്ള എന്റെ വിഷമം. എന്റെ അഭിപ്രായത്തിൽ കളരിയുടെ അടിസ്ഥാനകാര്യങ്ങൾ സ്കൂളിൽ പഠിപ്പിക്കണം.

വ്യക്തമായ ആരോഗ്യ സ്ഥിതിയും അതുപോലെ സ്വയം അച്ചടക്കമുള്ള ഒരാളായി മാറാൻ ഇത് നമ്മളെ പഠിപ്പിക്കുന്നു. മാത്രമല്ല ഇത് നമ്മുടെ പെൺമക്കളെ സ്വയം പ്രതിരോധത്തിന് സഹായിക്കുകയും ചെയ്യും..’, ലിസി ഫോട്ടോയോടൊപ്പം കുറിച്ചു. ലിസിയുടെ മകൾ കല്യാണിയും ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ അമ്മയുണ്ടാക്കിയ പോലെ ഫാൻ ബേസ് ഉണ്ടാക്കുന്നുണ്ട്.

CATEGORIES
TAGS