‘സീനിയർ നയൻതാരയ്ക്ക് ഒരു വെല്ലുവിളി ആകുമോ! ഗ്ലാമറസ് ലുക്കിൽ ജൂനിയർ നയൻ‌താര..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിലേക്ക് എത്തുന്ന താരങ്ങളെ മലയാളി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കാറുണ്ട്. ഒരുപക്ഷേ അവരിൽ പലരുമാണ് പിന്നീട് നായകനായും നായികയായുമൊക്കെ സിനിമയിലേക്ക് മടങ്ങിയെത്താറുള്ളത്. വളരെ വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമേ സിനിമ അല്ലാതെ മറ്റൊരു മേഖലയിലേക്ക് പോകാറുള്ളൂ. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇവർക്ക് ആരാധകരെ ലഭിക്കാറുണ്ട്.

അതുകൊണ്ട് തന്നെ സിനിമയിലേക്ക് പിന്നീട് മടങ്ങിയെത്തുമ്പോൾ ഇറങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധപിടിച്ചുപറ്റാൻ സാധിക്കാറുണ്ട്. മലയാളികൾ ഏറെ പ്രതീക്ഷയോടെ നായികയാകാൻ കാത്തിരിക്കുന്ന ഒരാളാണ് നയൻ‌താര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് ബേബി നയൻ‌താര.

പത്ത് വർഷത്തോളം ബാലതാരമായി അഭിനയിച്ചു. നിരവധി ശ്രദ്ധനേടുന്ന ബാലതാര വേഷങ്ങളും നയൻ‌താര ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു 6-7 കൊല്ലമായി നയൻതാരയെ സിനിമയിൽ അധികം കാണാറില്ല. നായികയായി രംഗപ്രവേശം ചെയ്യാൻ പോകുവാണെന്ന് ഈ വർഷം തുടക്കത്തിൽ നയൻ‌താര അറിയിച്ചിരുന്നു. അതും തമിഴിൽ ജന്റിൽമാൻ 2 എന്ന സിനിമയിലൂടെ നായികയായി അരങ്ങേറാൻ നയൻ‌താര പോകുന്നത്.

ഇപ്പോഴിതാ ആഴ്ചപ്പതിപ്പിന് വേണ്ടി നയൻ‌താര ചെയ്ത ഒരു മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. നായികയായി ഒരു കലക്കുകാളക്കുമെന്നാണ് ആരാധകർ പറയുന്നത്. അരുൺ പയ്യടിമീത്തൽ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വൃന്ദ എസ്.കെയുടെ സ്റ്റൈലിങ്ങിൽ ടി റോസ് ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് നയൻ‌താര ധരിച്ചിരിക്കുന്നത്. അക്ഷയ അജയ് ആണ് നയൻതാരയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.