ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന അഭിനയത്രിയാണ് നടി നയൻതാര. മലയാളത്തിലൂടെ അരങ്ങേറി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ നയൻതാരയ്ക്ക് കഴിഞ്ഞ വർഷം ഏറെ മധുരമുള്ള ഒരുപാട് ഓർമ്മകളുള്ള വർഷമാണ്. ആദ്യ ബോളിവുഡ് ചിത്രം മുതൽ കുടുംബത്തിനുമുള്ള മനോഹരമായ നിമിഷങ്ങളും അതോടൊപ്പം സംരംഭകയായുള്ള നയൻതാരയുടെ തുടക്കവും നമ്മൾ കണ്ടതാണ്.
ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും രണ്ട് ഇരട്ടക്കുട്ടികൾക്കും ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് നയൻതാര കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതിന് ഒപ്പം പങ്കുവച്ചത്. 9സ്കിൻ, ഫെമി9 എന്നീ ബ്രാൻഡുകൾ ആരംഭിച്ച നയൻതാരയ്ക്ക് ആരാധകർ മികച്ച തുടക്കം സമ്മാനിച്ച വർഷം കൂടിയായിരുന്നു ഇത്. ബോളിവുഡിൽ ഷാരൂഖിന്റെ നായികയായി അരങ്ങേറ്റവും 2023-ൽ തന്നെയാണ് സംഭവിച്ചത്.
വിഘ്നേശിന് ഒപ്പമുള്ള ഒരു സ്വപ്നജീവിതവും നയൻതാര ഓരോ നിമിഷവും ആസ്വദിക്കുകയാണ്. 2023-ലെ തന്റെ പ്രിയപ്പെട്ട ഓർമ്മകൾ നയൻതാര സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് പങ്കുവച്ചിരിക്കുകയാണ്. ഇതോടൊപ്പം ഈ വർഷം എല്ലാവർക്കും മികച്ചതായി തീരട്ടെയെന്നും നയൻതാര ആശംസിച്ചു. “ഈ വർഷം എല്ലാവർക്കും ഒരുപാട് സ്നേഹ ഭാഗ്യങ്ങളും സന്തോഷവും നൽകട്ടെ.. 2024 ആശംസകൾ..”, നയൻതാര ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.
ഭർത്താവ് വിഘ്നേശും 2023 ഓർമ്മകൾ പങ്കുവച്ചിട്ടുണ്ട്. വിഘ്നേശ് സംവിധാനം ചെയ്യുന്ന എൽ.ഐ.സി എന്ന ചിത്രത്തിന്റെ പൂജയും 2023 ഡിസംബറിലാണ് നടന്നത്. ഇതെല്ലാം കൂടി കോർത്തിണക്കിയ ചിത്രങ്ങളാണ് വിഘ്നേശ് പോസ്റ്റ് ചെയ്തു. ഇരുവരുടെയും പോസ്റ്റുകളിൽ ആരാധകർ രണ്ടുപേർക്കും മനോഹരമായ ഒരു പുതുവർഷം ആശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്. ടെസ്റ്റ് എന്ന സിനിമയാണ് നയൻതാരയുടെ ഇനി വരാനുള്ളത്.