‘പട്ടുപാവാടയിലും ബ്ലൗസിലും ഹോട്ട് ലുക്കിൽ നടി നയന പ്രസാദ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘പട്ടുപാവാടയിലും ബ്ലൗസിലും ഹോട്ട് ലുക്കിൽ നടി നയന പ്രസാദ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അരുൺ വൈഗയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് പ്രധാന വേഷത്തിൽ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ഉപചാരപൂർവം ഗുണ്ടജയൻ. ദുൽഖർ സൽമാനും സെബാബ് കെ.എസും ചേർന്ന് നിർമ്മിച്ച സിനിമയിൽ വേറെയും ഒരുപിടി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഒരു കല്യാണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു സിനിമയിൽ ഉടനീളം കാണിച്ചിട്ടുണ്ടായിരുന്നത്.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ചില സിനിമകളിൽ ഇതിന് മുമ്പ് അഭിനയിച്ചിട്ടുമുണ്ടായിരുന്ന നയന പ്രസാദ് ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച ജയൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ അഞ്ജന എന്ന കഥാപാത്രമായിട്ട് ആയിരുന്ന നയന അഭിനയിച്ചത്. സിനിമയിൽ ഉടനീളമുള്ള കഥാപാത്രത്തിൽ നയന വളരെ മനോഹരമായി അത് അവതരിപ്പിച്ചു.

ആ സിനിമ ഇറങ്ങിയ ശേഷം കൂടുതൽ മലയാളികൾ നയനയെ തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്തിരുന്നു. ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും പ്രധാന വേഷങ്ങളിൽ എത്തിയ സായാഹ്ന വാർത്തകളായിരുന്നു നയനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി പരസ്യചിത്രങ്ങളിലും മ്യൂസിക് വീഡിയോസിലും നയന അഭിനയിച്ചിട്ടുണ്ട്. ശക്തൻ മാർക്കറ്റ് ആയിരുന്നു നയനയുടെ ആദ്യ സിനിമ.

മോഡലിംഗ് രംഗത്ത് സജീവമായിരുന്നത് കൊണ്ട് ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുമുണ്ട്. ഓണം സ്പെഷ്യലായി നയന ചെയ്ത ഷൂട്ടിലെ ചിത്രങ്ങൾ പുറത്തിറങ്ങിയിരിക്കുകയാണ്. ടെട്രാഡന്റ് ഗ്രൂപ്പിന് വേണ്ടി ശ്രീക്കുട്ടൻ എടുത്ത ചിത്രങ്ങളിൽ പട്ടുപാവാടയിൽ ഹോട്ട് ലുക്കിലാണ് നയന തിളങ്ങിയത്. സി4 കോസ്റ്റിയൂമാണ് ഔട്ട്ഫിറ്റ്. അഞ്ജുവിന്റെ കയേ മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS