‘അഴക് ദേവതയെ പോലെ തിളങ്ങി നടി ഭാവന!! ദാവണിയിൽ ക്യൂട്ട് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ ‘പരിമളം’ എന്ന നാടോടി പെൺകുട്ടിയായി അഭിനയിച്ച് മലയാളികളുടെ മനസ്സുകളിൽ ചേക്കേറിയ താരമാണ് നടി ഭാവന മേനോൻ. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായി ഭാവനയ്ക്ക് ഒരുപാട് അവസരങ്ങൾ പിന്നാലെ തേടിയെത്തുകയും മലയാള സിനിമയുടെ ഭാഗമാവുകയും ചെയ്തു.

മലയാള സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായി മാറുന്നതിന് ഒപ്പം തന്നെ അന്യഭാഷകളിലേക്ക് പോവുകയും ചെയ്തു. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളുകൂടിയാണ് ഭാവന. ആറ് വർഷത്തോളമായി ചില കാരണങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന ഭാവന തന്റെ ബ്രെക്ക് അവസാനിപ്പിച്ച് തിരിച്ചുവരവിന് ഒരുങ്ങുന്ന സമയം കൂടിയാണ് ഇത്.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഭാവന മലയാളത്തിൽ നിന്ന് മാറി നിന്ന് ആറ് വർഷം കന്നഡയിൽ സജീവമായിരുന്നു. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമ മേഖലയിൽ നിർമ്മാതാവ് ആണ്. 2018 ജനുവരിയിൽ ആയിരുന്നു ഭാവന വിവാഹിതയായത്. ഈ കഴിഞ്ഞ ദിവസം സുഹൃത്തുകൾക്ക് ഒപ്പം ഭാവന ചെയ്ത ഒരു ഡാൻസ് റീൽസ് സമൂഹ മാധ്യമങ്ങളിൽ ഭയങ്കര വൈറലായിരുന്നു.

“ഓണത്തോടനുബന്ധിച്ച്.. നിങ്ങളുടെ ജീവിതം സമൃദ്ധമായ സന്തോഷവും വിജയവും കൊണ്ട് നിറയുന്ന ആയിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു..”, എന്ന ക്യാപ്ഷനോടെ ദാവണിയിൽ തിളങ്ങിയ ചിത്രങ്ങൾ ഭാവന പങ്കുവച്ചിരുന്നു. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തത്. സിജനാണ് മേക്കപ്പ് ചെയ്തത്. ഇതേ വേഷത്തിലുള്ള ഒരു വീഡിയോയും ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.