‘ജൂൺ സിനിമയിലെ കുഞ്ഞിയാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നയന എൽസ..’ – ഫോട്ടോസ് വൈറൽ

രജീഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച് മലയാളികൾക്ക് തിയേറ്ററുകളിൽ ഹിറ്റാക്കി മാറിയ സിനിമയായിരുന്നു ജൂൺ. രജീഷ വിജയന്റെ ‘പ്രേമം’ സിനിമ എന്നായിരുന്നു ജൂണിനെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി നയന എൽസ.

നയന അതിന് മുമ്പ് തമിഴിൽ തിരുട്ട് പയാലേ 2 എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ജൂണിൽ കുഞ്ഞി എന്ന കഥാപാത്രത്തെയാണ് നയന അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് നയന അറിയപ്പെടുന്നത്. ആ ചിത്രത്തിന് ശേഷം വേറെയും കുറച്ച് സിനിമകളിൽ അഭിനയിക്കാൻ നയനയ്ക്ക് അവസരം ലഭിച്ചിരുന്നു. മണിയറയിലെ അശോകനായിരുന്നു അടുത്ത സിനിമ.

ഗാർഡിയൻ, കുറുപ്പ്, അറ്റ്, ഉല്ലാസം തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചിട്ടുണ്ട്. ഇതിൽ കുറുപ്പിലെ എയർ ഹോസ്റ്റസ് റോൾ അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. ഈ അടുത്തിടെ ഇറങ്ങിയ ‘ഋ’ എന്ന സിനിമയാണ് നയനയുടെ അവസാനമായി റിലീസ് ചെയ്തത്. അത് നയന ആദ്യമായി നായികയായി അഭിനയിച്ച ചിത്രം കൂടിയാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആരാധകർ വരവേറ്റത്.

സിനിമയുടെ റിലീസിന് പിന്നാലെ നയനയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. നേരത്തെയും അത്തരം ഷൂട്ടുകൾ ചെയ്തിട്ടുള്ള ഒരാളാണ് നയന. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൻലിയസാബുവിന്റെ സ്റ്റൈലിങ്ങിൽ പവിത്രയാണ് ഷൂട്ടിന് വേണ്ടി നയനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ജൂണിലെ കുഞ്ഞിയിൽ നിന്നുള്ള നയനയുടെ മാറ്റം ഫോട്ടോസിൽ വ്യക്തമാണ്.