ആഡംബര ഹോട്ടലിൽ മകനോടൊപ്പം സമയം ചെലവഴിച്ച് നവ്യ നായർ ..!!
മലയാളികളുടെ പ്രിയതാരം നവ്യനായര്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ജീവിതത്തിലെ എല്ലാ സന്തോഷനിമിഷങ്ങളും നവ്യ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
അഭിനയം മാത്രമല്ല താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. താരത്തിന്റെ നൃത്ത വിശേഷങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളുമെല്ലാം സോഷ്യല് മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മകന്‍ സായ് കൃഷ്ണക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
കൊച്ചിയിലെ ഔരു പ്രമുഖ ആഡംബര ഹോട്ടലില്‍ മകനൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്ന ചിത്രങളാണിവ. മലയാളത്തിലെ മറ്റു നായികമാരെ പോലെ തന്നെ വിവാഹ ശേഷം താരവും അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. പക്ഷെ ടിവി ഷോകളില്‍ ജഡ്ജായി നവ്യ ഇടയ്ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ നൃത്ത വീഡിയോകളും സൂമ്പ ഡാന്‍സും വര്‍ക്കൗട്ട് ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.