മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നവ്യ നായർ. മലയാളികളുടെ മനസ്സ് കീഴടക്കിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് നവ്യ നായർ. വിവാഹ ശേഷം ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിൽ സജീവമായ താരത്തിന് മലയാളികളും മറ്റു ഭാഷ പ്രേക്ഷകരും മികച്ച സ്വീകാര്യതയാണ് നൽകുന്നത്. നമ്മുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ആണ് പലരും താരത്തെ കാണുന്നത്.
2001-ൽ പുറത്തു ഇറങ്ങിയ ദിലീപ് നായകനായ ഇഷ്ട്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ് നവ്യ നായർ അഭിനയ രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. ആ ഒറ്റ ചിത്രത്തിലൂടെ താരത്തിന് മലയാളികൾ കൊടുത്ത പിന്തുണ താരത്തെ ഉയരങ്ങളിൽ എത്തിച്ചു. കൈ നിറയെ ചിത്രങ്ങൾ ആരുന്നു താരത്തിന്.
നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, ഗ്രാമഫോൺ, വെള്ളിത്തിര, അമ്മക്കിളികൂട്, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സി ബി ഐ, ജലോത്സവം, ചതിക്കാത്ത ചന്ദു, ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം അഴകിയ തീയേ, ഇമ്മിണി നല്ലൊരാൾ, അലി ഭായ്, കിച്ചാമണി എം ബി എ, ആദ്യ കന്നഡ ചിത്രം ഗജ, 2014-ൽ റിലീസായ കന്നഡ ചിത്രം ദൃശ്യ അതിനു ശേഷം ആണ് താരം ബ്രേക്ക് എടുക്കുന്നത്. ശേഷം 2021-ൽ കന്നഡയിൽ തന്നെ ദൃശ്യ 2 എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി.
ഇന്ന് കേളരത്തിലെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ജന്മദിനം ആണ്. പല ഭാഗത്തുനിന്നും നമ്മുടെ മുഖ്യമന്ത്രിക്ക് ആശംസകൾ വരുന്നുണ്ട്. ഇപ്പോൾ നവ്യ നായർ പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് താരവും മുഖ്യമന്ത്രിയും കുടുംബവും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുകയും ജന്മദിന ആശംസകൾ നേരുകയും ചെയ്തു.