February 26, 2024

‘ന്യൂ ജനറേഷൻ നടിമാർ അങ്ങോട്ട് മാറി നിൽക്കൂ!! കട്ട സ്റ്റൈലിഷ് ലുക്കിൽ നവ്യാ നായർ..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. ഇഷ്ടമാണ് ആദ്യ സിനിമ എങ്കിലും നവ്യ കൂടുതൽ പ്രശസ്തയായത് നന്ദനം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം ഗംഭീരമായി നവ്യ അവതരിപ്പിച്ചിരുന്നു. കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും നവ്യയെ തേടി എത്തിയിരുന്നു.

പിന്നീട് മറ്റൊരു സിനിമയ്ക്കും നവ്യയ്ക്ക് അവാർഡ് ലഭിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് നവ്യ. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് നവ്യ നായികയായി അഭിനയിച്ചിട്ടുള്ളത്. കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട എന്നിങ്ങനെ പോകുന്നു സൂപ്പർഹിറ്റുകളുടെ ലിസ്റ്റുകൾ.

വിവാഹിതയായ ശേഷം നവ്യയെ കുറച്ച് സിനിമകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്. കഴിഞ്ഞ വർഷം മുതൽ നവ്യ സിനിമയിൽ വീണ്ടും സജീവമാവുകയും ചെയ്തിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തിയത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലെ രണ്ട് ഭാഗങ്ങളിലും നവ്യ അഭിനയിച്ചിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളിലും നവ്യ ഇപ്പോൾ കൂടുതലായി പങ്കെടുക്കാറുണ്ട്.

ഇപ്പോൾ ഒരു പുതിയ നവ്യയെയാണ് മലയാളികൾക്ക് കാണാൻ സാധിക്കുന്നത്. രാഖിയുടെ സ്റ്റൈലിങ്ങിൽ ജെമീ ക്ലോത്തിങ് ബ്രാൻഡിന്റെ മനോഹരമായ ഔട്ട് ഫിറ്റിൽ ഒരു കിടിലം ഷൂട്ട് നടത്തിയിരിക്കുകയാണ് നവ്യ. വിഷ്ണു വിനയനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ന്യൂജനറേഷൻ നടികളൊക്കെ അങ്ങോട്ട് മാറി നിൽക്കൂ എന്നാണ് ആരാധകരിൽ ഒരാൾ പോസ്റ്റിന് താഴെ ഇട്ടിരിക്കുന്ന കമന്റ്.