‘നൻപകൽ നേരത്ത് കറക്കം!! വിവാഹ ചടങ്ങിൽ ലെഹങ്കയിൽ തിളങ്ങി നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

കരിക്കിന്റെ വീഡിയോസിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്ന താരത്തിനേക്കാൾ അവർക്ക് അതിൽ അഭിനയിക്കുമ്പോൾ പിന്തുണയും ആരാധകരെയും ലഭിക്കാറുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള ചവിട്ടുപടി കൂടിയായിരുന്നു. കരിക്കിന്റെ വീഡിയോയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് നടി അമേയ മാത്യു.

അതിൽ വരുന്നതിന് മുമ്പ് അമേയ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ആട് 2 എന്ന സിനിമയുടെ ക്ലൈമാക്സിൽ വന്നുപോകുന്ന ഒരു കഥാപാത്രമായിട്ടാണ് അമേയ ആദ്യമായി അഭിനയിക്കുന്നത്. കരിക്കിൽ ഭാസ്കരപിള്ള ടെക്നോളജീസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്. അത് ഇറങ്ങിയ സമയത്ത് തരംഗമായി മാറുകയും അമേയയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ വീണ്ടും പ്രചരിക്കുകയും ചെയ്തു.

അതോടെ ആരാധകരുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളുമുണ്ടായി. പിന്നീട് ഇങ്ങോട്ട് ഒരു സോഷ്യൽ മീഡിയ താരമായി അമേയ മാറി. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നതിനോടൊപ്പം അമേയ ഫോട്ടോഷൂട്ടുകൾ ധാരാളമായി ചെയ്തു. അതിന് രസകരമായ ക്യാപ്ഷനുകൾ ഇടുക എന്നതും അമേയയുടെ ഒരു ഹോബിയായിരുന്നു. അമേയയുടെ ഫോട്ടോസ് പോലെ തന്നെ ക്യാപ്ഷനുകളും വലിയ ഹിറ്റാണ്.

ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അമേയയുടെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ലെഹങ്കയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത അമേയയുടെ ചിത്രങ്ങൾ കണ്ട ആരാധകർ ആദ്യം നോക്കിയത് ക്യാപ്ഷൻ തന്നെയാണ്. “നൻപകൽ നേരത്ത് കറക്കം” എന്നായിരുന്നു ഇതിന് നൽകിയ ക്യാപ്ഷൻ. ബിബിൻ ടോമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജെ ആൻഡ് വിയുടെ ഔട്ട് ഫിറ്റാണ് അമേയ ധരിച്ചത്.