‘നിങ്ങളിലെ പ്രകാശം തിളങ്ങട്ടെ!! മഞ്ഞ ലെഹങ്കയിൽ മനം കീഴടക്കി നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

മലയാളികളുടെ സ്വന്തം ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും മറക്കാൻ പറ്റുന്ന ഒരു മുഖമല്ല. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ കയറിക്കൂടിയ താരമാണ് നടി നവ്യ നായർ. അതിന് മുമ്പ് ദിലീപ് ചിത്രമായ ഇഷ്ടത്തിലൂടെ സിനിമയിലേക്ക് നായികയായി തുടങ്ങിയ നവ്യയെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നത് പക്ഷേ നന്ദനത്തിലെ ബാലാമണിയിലൂടെ തന്നെയാണ്.

അതിന് ശേഷം വേറെയും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നവ്യ നായികയായി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു നവ്യ. അന്യഭാഷകളിലും തിളങ്ങിയിട്ടുള്ള നവ്യ മലയാളത്തിൽ ഇറങ്ങിയ ദൃശ്യത്തിന്റെ കന്നട റീമേക്കിൽ രണ്ട് പാർട്ടിൽ മാത്രമാണ് വിവാഹ ശേഷം ആകെ അഭിനയിച്ചത്. പക്ഷേ 2022-ൽ വീണ്ടും മലയാള സിനിമ മേഖലയിലേക്ക് നവ്യ മടങ്ങിയെത്തി.

ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു കഥയായിരുന്നു അത്. പിന്നീട് കഴിഞ്ഞ വർഷം ജാനകി ജാനേ എന്ന സിനിമയിലും പ്രധാന വേഷത്തിൽ നവ്യ അഭിനയിച്ചു. ഇനി സിനിമയിൽ കൂടുതൽ സജീവമായി നവ്യ നിൽക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടെലിവിഷൻ ഷോകളിലും വിധികർത്താവായി നവ്യ ഇപ്പോൾ സജീവമായി കാണാറുണ്ട്.

സമൂഹ മാധ്യമങ്ങളിലും നവ്യ ഇപ്പോൾ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ മഞ്ഞ ലെഹങ്ക ധരിച്ച് തിളങ്ങിയിട്ടുള്ള നവ്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ഓഡ് വൺ ആഡ്സ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കൊച്ചിയിലെ മൈഡ് ബൈ മിലൻ ആണ് ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്. “നിങ്ങളിലെ പ്രകാശം തിളങ്ങട്ടെ” എന്ന തലക്കെട്ടോടെയാണ് നവ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.