‘ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു, എല്ലാം വളരെ പെട്ടെന്നായിരുന്നു..’ – പുതിയ വിശേഷം പങ്കുവച്ച് ദയ അച്ചു

ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മാത്രമാണ് ഇതുവരെയുള്ള ബിഗ് ബോസുകളിൽ വിജയിയെ പ്രഖ്യാപിക്കാതെ ഇരുന്നിട്ടുള്ളത്. ആ സീസണിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് ദയ അച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച് ശ്രദ്ധനേടിയ ദയ ബിഗ് ബോസിൽ വന്നതോടെ ഒരുപാട് മലയാളികൾക്ക് സുപരിചിതയായി. ഷോ നിർത്തുന്ന വരെ ദയ അവിടെ ഉണ്ടായിരുന്നു.

ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവമായ ദയ ഇപ്പോഴിതാ താൻ വിവാഹിതയാകാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോവുന്നു.. വയസ്സ് 41. എറണാകുളം പൊലീസ് ഡിപ്പാർട്ട്മെൻറ്ൽ ജോലി ചെയ്യുന്നു.. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചു സുന്ദരൻ. ഞങ്ങൾ രണ്ടു പേരും കാര്യങ്ങൾ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ട്ടമായി.

വിവാഹം ഉടൻ ഉണ്ടാവും.. ഞാൻ കുറച്ചു തിരക്കിലാണ്.. സോറി ഞങ്ങൾ കുറച്ചു തിരക്കിലാണ്. വിവാഹം ഉടൻ ഉണ്ടാവും ഞാൻ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ എഫ് ബിയിൽ ഇനി മുതൽ പോസ്റ്റും റീൽസും ലൈവും കുറവായിരിക്കും. അദ്ദേഹത്തിന് അത് ഇഷ്ട്ടമല്ല. അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല. എൻ്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അതിൻ്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊ,ടിച്ചി പ.ട്ടികളോട് ഒന്നു മാത്രം, നിങ്ങൾ അതു തുടരുക.

ഞങ്ങൾ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ.. ഞാൻ എന്ന വാക്കിൽ നിന്നും ഞങ്ങൾ എന്ന വാക്കിൽ എത്താൻ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ടപ്പെടുന്നവരോട് മാത്രം, തൽക്കാലം എഫ്.ബിയിൽ നിന്നും വിട.. ദയ അച്ചു..”, ദയ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് മാത്രം ദയ അച്ചു വെളിപ്പെടുത്തിയിട്ടില്ല.