‘ഇവർക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനം! മുഖ്യമന്ത്രിക്ക് മുന്നിൽ കൈകൂപ്പി നിന്ന് നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

രാജ്യത്തെ ആദ്യത്തെ സർക്കാർ ഒടിടി പ്ലാറ്റഫോമായ സി സ്പേസ് ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കൈരളി തിയേറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഡിജിറ്റൽ സിനിമ രംഗത്ത് തരംഗമാകാൻ ഒരുങ്ങുകയാണ് സർക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റഫോം. സ്വതന്ത്ര സിനിമകൾക്കും കലാമൂല്യമുള്ള സിനിമകൾക്കും ഇടം നൽകുന്നതാകും സി സ്പേസ് എന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞിരുന്നു.

നടി നവ്യ നായർ ചടങ്ങിൽ അതിഥിയായി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം ഒരുമിച്ച് വേദി പങ്കിടാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് നവ്യ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിക്കുകയും ചെയ്തിരുന്നു. “ഞാൻ കൂടി അംഗമായ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ കീഴിലുള്ള കേരള സർക്കാരിൻ്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസ് ഞങ്ങൾ സമാരംഭിച്ചപ്പോൾ ഇന്നലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തി, അതിൽ ഞാൻ അഭിമാനിക്കുന്നു.

മൂല്യാധിഷ്‌ഠിത സിനിമയ്‌ക്കുള്ള അഭിനന്ദനാർഹമായ സംരംഭമാണിത്. ഈ പ്ലാറ്റ്‌ഫോമിൻ്റെ സാധ്യതകൾ ചർച്ച ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും വേദി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. മുതിർന്ന സംവിധായകൻ ശ്രീ ഷാജി എൻ കരുണിൻ്റെ മാർഗനിർദേശത്താൽ, ഞങ്ങൾ പോകുന്ന ദിശയിൽ എനിക്ക് ആത്മവിശ്വാസമുണ്ട്..”, ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം നവ്യ നായർ എഴുതിയത്.

നേരത്തെ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടപ്പോഴും അഭിമാനത്തോടെ ഫോട്ടോസ് പങ്കുവച്ചിരുന്നു. അന്ന് സംഘി എന്ന വിളിപ്പേര് വീഴുകയും ചെയ്തിരുന്നെങ്കിലും ഈ തവണ മറ്റു വിളിപ്പേരുകൾ കിട്ടിയില്ല. അമ്മാതിരി കമന്റ് ഒന്നും വേണ്ടെന്നുള്ള മുഖ്യമന്ത്രിയുടെ അടുത്തിടെ ഉണ്ടായ ഡയലോഗ് ചിലർ കമന്റിൽ കളിയാക്കി ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ തൊഴുകൈകളോട് നിൽക്കുന്ന നവ്യയെയും കാണാൻ കഴിയും.