November 29, 2023

‘അമ്പോ!! ഇത് നവ്യാ നായർ തന്നെയാണോ ഇത്!! കിടിലം മേക്കോവറിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ ഒരുപാട് നടിമാരെ കുറിച്ച് അറിയാം. പലരും ദിലീപിന്റെ നായികയായി അഭിനയിക്കുകയും അത് സൂപ്പർഹിറ്റുകളായി മാറുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യാ നായർ. ആദ്യ രണ്ട് സിനിമകളും ദിലീപിന്റെ ഒപ്പം ആയിരുന്നു.

ഇഷ്ടം, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളിലാണ് നവ്യ അഭിനയിച്ചത്. രണ്ടിലും മികച്ച വേഷങ്ങളാണ് നവ്യ ചെയ്തതെങ്കിലും നവ്യാ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. കൃഷ്ണ ഭക്തയായ ബാലാമണിയായി അഭിനയിച്ച നവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇത് കൂടാതെ വേറെയും ഒരു സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, ഗ്രാമഫോൺ, വെള്ളിത്തിര, അമ്മക്കിളികൂട്, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സി.ബി.ഐ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, പതാക, അലി ഭായ്, കേരള കഫേ, ദ്രോണ 2010 തുടങ്ങിയ സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പലതും സൂപ്പർഹിറ്റുകളായി മാറിയിട്ടുമുണ്ട്. വിവാഹം കഴിഞ്ഞ് അഭിനയത്തിൽ അത്ര സജീവമല്ലായിരുന്നു നവ്യാനായർ.

ഈ വർഷം ‘ഒരുത്തീ’ സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും നവ്യ അഭിനയിച്ചിട്ടുണ്ട്. നവ്യ നായരുടെ ഒരു കിടിലം മേക്കോവർ ലുക്ക് ഫോട്ടോസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സാൾട്ട് എസ്.എഫ് എന്ന ബൗട്ടിക്കിന് വേണ്ടിയാണ് നവ്യ ഈ പൊളി ഔട്ട്ഫിറ്റിൽ തിളങ്ങിയത്. അവര് തന്നെയാണ് ഫോട്ടോസ് ഒരു വീഡിയോയായി പോസ്റ്റ് ചെയ്തത്.