‘പട്ടുപാവാടയിൽ പൊളി ഡാൻസുമായി നടി മാൻവി സുരേന്ദ്രൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്നവരുടെ പോലെ തന്നെ പ്രേക്ഷക പിന്തുണയും ആരാധകരെയും ഒക്കെ ലഭിക്കാറുണ്ട്. അവർ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ജനം തടിച്ചുകൂടാറുമുണ്ട്. മലയാള ടെലിവിഷൻ സീരിയലുകളിലെ ഇപ്പോഴത്തെ സജീവ സാന്നിദ്ധ്യമാണ് നടി മാൻവി സുരേന്ദ്രൻ എന്ന ശ്രുതി സുരേന്ദ്രൻ.

ഏഷ്യാനെറ്റിൽ കൂടെവിടെ, സീ കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ പരമ്പകളിൽ ഇപ്പോൾ മാൻവി അഭിനയിക്കുന്നുണ്ട്. മാൻവി മലയാളികൾക്ക് കൂടുതൽ സുപരിചിതയായത് ഫ്ലാവേഴ്സ് ടി.വിയിലെ സീത എന്ന പരമ്പരയിലൂടെയാണ്. സീതയിലെ വില്ലത്തി റോളിൽ മികച്ച പ്രകടനമാണ് മാൻവിയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. നല്ലയൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മാൻവി സുരേന്ദ്രൻ.

മാൻവി മിക്കപ്പോഴും നൃത്തം ചെയ്യുന്ന വീഡിയോസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഫ്ലാവേഴ്സിലെ തന്നെ സൂപ്പർഹിറ്റ് ഷോയായ സ്റ്റാർ മാജിക്കിൽ ഒരു സമയംവരെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മാൻവി. അതിൽ പങ്കെടുത്ത ശേഷം മാൻവി സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകരെ ലഭിച്ചു. മാൻവിയെ ഒരു തനിനാടൻ പെൺകുട്ടിയായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ മിക്കപ്പോഴും കാണാൻ സാധിക്കുക.

പട്ടു പാവാടയിലും ബ്ലൗസിലും മാൻവി ഇപ്പോൾ ഒരു തകർപ്പൻ ഡാൻസുമായി ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്. തെലുങ്ക് പാട്ടിനാണ് മാൻവി നൃത്തം ചെയ്തിരിക്കുന്നത്. നിറക്കൂട്ട് ക്രീയേഷൻസാണ് വീഡിയോ എടുത്തിരിക്കുന്നത്. ബ്യൂമാക്സ് ഫാഷൻസ് ആണ് മാൻവിയുടെ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. മാൻവിയുടെ ഡാൻസും ലുക്കും ക്യൂട്ട് ആയിട്ടുണ്ടെന്നും ഡാൻസ് കലക്കിയെന്നും ഒക്കെ കമന്റുകൾ ധാരാളമായി വരുന്നുമുണ്ട്.


Posted

in

by