December 4, 2023

‘ഇത് ആരാണ് സ്വർണ മത്സ്യമോ!! ഗോൾഡ് ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ നവ്യാ നായർ..’ – ഫോട്ടോസ് വൈറൽ

ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിലും മലയാളി പ്രക്ഷകർക്കിടയിലും ചേക്കേറിയ താരം ആണ് നവ്യ നായർ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സൂപ്പർസ്റ്റാർ താരം ആയ നവ്യ വിവാഹ ശേഷം ആണ് സിനിമ ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് എടുക്കുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം താരം ടെലിവിഷൻ ഷോകളിലൂടെ ആണ് തിരിച്ചു മലയാളികൾക്ക് വീണ്ടും പ്രിയങ്കരി ആകുന്നത്.

2001-ൽ ജനപ്രിയ നായകൻ ദിലീപ് നായകനായ ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച വിജയം കൈവരിച്ചതോടെ നവ്യ നായർ എന്ന താരം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, ഗ്രാമഫോൺ, വെള്ളിത്തിര, അമ്മക്കിളികൂട്, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്ദു.

2004-ൽ തമിഴ് ഭാഷ അരങ്ങേറ്റ ചിത്രം അഴകിയ തീയേ, പാണ്ടിപ്പട, തുടങ്ങി മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നാൽപ്പതിൽ കൂടുതൽ ചിത്രങ്ങൾ, കൂടുതലും സൂപ്പർഹിറ്റുകൾ. ഒരു ഇടവേളക്കു ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ്. പിന്നീട് വീണ്ടും വലിയ ഇടവേള എടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെയും ദൃശ്യം 2 എന്ന കന്നഡ ചിത്രത്തിലൂടെയും വീണ്ടും മലയാളി അന്യ ഭാഷ ആരാധകരെ ഞെട്ടിച്ചു.

സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഫോട്ടോഗ്രാഫർ ആയ വിഷ്ണു വിജയൻ പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. ഗോൾഡൻ നിറത്തിലുള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്.