ബാലാമണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് നടി നവ്യ നായരുടേത്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമായി പ്രേക്ഷക മനസ്സുകളിൽ കയറിക്കൂടിയ നവ്യയെ എല്ലാവരും എന്നും ഇഷ്ടപ്പെടാൻ കാരണവും അത് മികച്ച രീതിയിൽ ചെയ്തത് കൊണ്ടാണ്. ഇഷ്ടം, മഴത്തുള്ളികിലുക്കം എന്നിവയായിരുന്നു നവ്യയുടെ ആദ്യ സിനിമകൾ.
അതിന് ശേഷം ഇറങ്ങിയ നന്ദനമാണ് പക്ഷേ കരിയർ മാറ്റിമറിച്ചത്. ഏറെ വർഷങ്ങൾക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് കഴിഞ്ഞ വർഷം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിൽ തന്നെ ഇനി തുടരുമെന്ന് അപ്പോൾ നവ്യ പറഞ്ഞിരുന്നു. ഈ അടുത്തിടെ നവ്യ പ്രധാന വേഷത്തിൽ എത്തിയ ജാനകി ജാനേ എന്ന സിനിമയും ഇറങ്ങിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആ സിനിമയ്ക്ക് ലഭിച്ചിരുന്നത്.
ആദ്യ കാലങ്ങളിൽ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഒരു ലുക്ക് അല്ല ഇപ്പോൾ നവ്യ പരിപാലിക്കുന്നത്. സ്റ്റൈലിഷ് മേക്കോവറുകൾ സ്ഥിരമായി നവ്യ നടത്താറുണ്ട്. കിടിലം എന്ന മഴവിൽ മനോരമയിലെ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോഴുള്ള നവ്യയുടെ ലുക്കുള്ള സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പിങ്ക് ഔട്ട് ഫിറ്റിലുള്ള നവ്യയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്.
View this post on Instagram
ലേബൽ എം ഡിസൈനേഴ്സിന്റെ ഔട്ട് ഫിറ്റിൽ രാഖി ആർ എൻ സ്റ്റൈലിംഗ് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിലെ വീഡിയോയാണ് നവ്യ പോസ്റ്റ് ചെയ്തത്. നമിതയാണ് മേക്കപ്പ് ചെയ്തത്. ‘മിസ്റ്റർ ഫോട്ടോമാൻ’ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അതിന് താഴെ വന്ന ചില കമന്റുകൾ അത്ര നല്ലതായിരുന്നില്ല. എത്ര കിലോ പുട്ടിയടിച്ചു, ഏത് ഫിൽറ്റർ ആണ് ഉപയോഗിച്ചത് എന്നിങ്ങനെ പോകുന്നു നവ്യയുടെ പോസ്റ്റിന് താഴെയുളള കമന്റുകൾ.