സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥിയായി വന്ന് ഒന്നാം സ്ഥാനം ലഭിക്കാത്തതിനെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന മുഖവുമായി മലയാളികൾക്ക് സുപരിചിതയായി പിന്നീട് മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നടി നവ്യ നായർ. കുട്ടിക്കാലം മുതൽ നൃത്തം പഠിച്ചിരുന്ന നവ്യ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായികയായി തുടങ്ങുന്നത്.
ധന്യ വീണ എന്നായിരുന്നു നവ്യയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷം ആ പേര് മാറുകയായിരുന്നു. വിവാഹിതയായ ശേഷം ഒരു ഇടവേള എടുത്ത ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ. ഒരു മകനും താരത്തിനുണ്ട്. സായി കൃഷ്ണ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ മകനൊപ്പം വെക്കേഷൻ ആഘോഷിക്കാൻ ഇൻഡോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ്.
“അവധിക്കാല മോഡ് ഓണാണ്..” എന്ന ക്യാപ്ഷനോടെ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ നവ്യ പങ്കുവച്ചത്. ബാലിയിൽ എത്തിയതിന്റെ പിന്നാലെ അവിടെ നിന്നുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്. “എൻ്റെ ലിറ്റിൽ സൈഡ്കിക്കിനൊപ്പം ഉബുദിൻ്റെ ആകർഷകമായ സൗന്ദര്യം പര്യവേക്ഷണം ചെയ്യുന്നു..”, എന്ന തലക്കെട്ടോടെയാണ് മകനൊപ്പം അവിടെ നിന്നുള്ള ചിത്രങ്ങൾ നവ്യ പോസ്റ്റ് ചെയ്തത്. ഷോർട്സാണ് നവ്യ ധരിച്ചിരിക്കുന്നത്.
ഭർത്താവ് എവിടെയെന്നും ഒഴിവാക്കിയോ എന്നും ഒക്കെ ചില കമന്റുകളും നവ്യയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഇതിനോട് ഒന്നും നവ്യ പ്രതികരിച്ചിട്ടില്ല. ഇൻഡോനേഷ്യയിൽ നിന്ന് മറ്റ് എവിടെങ്കിലും ടൂർ പോകുമോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷമിറങ്ങിയ ജാനകി ജാനേയാണ് നവ്യയുടെ ഒടുവിലിറങ്ങിയ സിനിമ. മറ്റുപുതിയ സിനിമകൾ ഒന്നും തന്നെ നവ്യ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല.