നിഴൽക്കൂത്ത്, ഫോർ ദി പീപ്പിൾ തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ നരേൻ. ഫോർ ദി പീപ്പിളിലെ രാജൻ മാത്യു എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് നരേൻ മലയാളികളുടെ ശ്രദ്ധനേടുന്നത്. പിന്നീട് അച്ചുവിന്റെ അമ്മയിൽ ആദ്യമായി നായകനായി അഭിനയിച്ച ശേഷം നരേൻ ഒരുപാട് മലയാളികളുടെ സ്നേഹവും നേടിയെടുത്തു. എന്നാൽ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
നായകനിൽ നിന്ന് പതിയെ സഹനടനായി നരേൻ മാറുകയും പോകെപോകെ അതും കുറഞ്ഞ് വരികയും ചെയ്തു. ഇടയ്ക്കിടെ സിനിമയിൽ അഭിനയിക്കുന്ന ഒരാളായി നരേൻ മാറി. തമിഴിലും തെലുങ്കിലും നരേൻ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ നായകനായും വില്ലനായുമൊക്കെ നരേൻ അഭിനയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം നരേനെ ശക്തമായ വേഷം മലയാളികൾ കാണുന്നത് കൈതി എന്ന തമിഴ് സിനിമയിലൂടെയാണ്.
വിക്രത്തിലും അതെ വേഷത്തിൽ നരേൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഈ രണ്ട് സിനിമകളിലൂടെ മലയാള സിനിമ സംവിധായകരും വീണ്ടും നരേൻ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. 2018 എന്ന ജൂഡ് ആന്റണി ചിത്രത്തിൽ നരേൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഇനി കുറൾ എന്ന തമിഴ് സിനിമയാണ് നരൈന്റെ വരാനുള്ളത്. കഴിഞ്ഞ വർഷം അവസാനമാണ് നരേൻ വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ചത്.
രണ്ട് കുട്ടികളാണ് നരേൻ ഉള്ളത്. മൂത്തത് മകൾ തന്മയ, ഇളയത് മകൻ ഓംകാർ എന്നിങ്ങനെയാണ് പേര്. ഇപ്പോഴിതാ നരേനും ഭാര്യ മഞ്ജുവും തങ്ങളുടെ പതിനാറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷം നരേൻ ഭാര്യയ്ക്ക് ആശംസകൾ നേർന്നുള്ള പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതോടൊപ്പം നരേൻ മകന്റെ മുഖം ആദ്യമായി തന്റെ ആരാധകരെ കാണിക്കുകയും ചെയ്തിട്ടുണ്ട്. മകൾ തന്മയ കുഞ്ഞിനെ കൈയിൽ എടുത്ത് നിൽക്കുന്ന ഫോട്ടോയും ഇതോടൊപ്പം പങ്കുവെച്ചു.