December 2, 2023

‘വമ്പൻ ഹിറ്റിലേക്ക്!! നാരദൻ്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ടോവിനോയും ആഷിഖ് അബുവും..’ – വീഡിയോ

ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലെ ‘റാണിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാരദൻ’. ടോവിനോ തോമസിനെ നായകനാക്കി ചെയ്ത ഈ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ആവുകയും പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ഭീഷ്മപർവത്തിന് ഒപ്പമായിരുന്നു നാരദൻ റിലീസായത്.

ഭീഷ്മപർവം ആരാധകരെ ഏറെ തൃപ്തിപ്പെടുത്തിയപ്പോൾ നാരദൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം മികച്ച പ്രതികരണം നൽകിയിരുന്നു. ഭീഷ്മപർവത്തിന്റെ ഓളത്തിലും നാരദൻ മികച്ച രീതിയിലാണ് ബോക്സ് ഓഫീസിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഈ വലിയ വിജയം ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകരും താരങ്ങളും.

ടോവിനോ തോമസ്, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി പി.വി.ആറിൽ ഷോ കഴിഞ്ഞ ശേഷം ഒരു അഭിമുഖം നടത്തുകയും അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തിരുന്നു അണിയറ പ്രവർത്തകർ.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

ഇതിന് ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചതും പരസ്പരം അത് നൽകിയതും. ശബ്ദമില്ലത്തവർക്ക് വേണ്ടിയുള്ള ഒരു ശബ്ദമാണ് ഈ ചിത്രമെന്ന് ഇന്ദ്രൻസ് പറഞ്ഞു. സൂപ്പർ ഹീറോയിൽ നിന്ന് ഒരു വില്ലൻ വേഷം ചെയ്യാൻ കാരണം താൻ മാറി മാറി ചെയ്യാൻ താല്പര്യമുള്ള ഒരാളായതുകൊണ്ടാണെന്ന് അവതാരകയുടെ ചോദ്യത്തിന് ടോവിനോ മറുപടി നൽകി.