‘മജന്ത കളർ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നന്ദന വർമ്മ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പത്ത് വർഷത്തോളമായി മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ്മ. ബാലതാരത്തിൽ നിന്ന് നായികയാകാനുള്ള തയാറെടുപ്പിലാണ് നന്ദന ഇപ്പോൾ. അതിന്റെ സൂചനകൾ നൽകികൊണ്ട് നിരവധി മേക്കോവർ ഫോട്ടോഷൂട്ടുകളാണ് നന്ദന ചെയ്തുവരുന്നത്. മിക്കതും സ്റ്റൈലിഷ്, ഗ്ലാമറസ് ഔട്ട് ഫിറ്റുകളിലാണ് നന്ദനയുടെ ഷൂട്ടുകൾ നടക്കുന്നത്.

എ.ആർ സിഗ്നേച്ചറാണ് നന്ദനയ്ക്ക് ഈ ഫോട്ടോ ഷൂട്ടിന് വേണ്ടിയുള്ള മനോഹരമായ ഔട്ട്.ഫിറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നിന് പിറകെ ഒന്നായി വരുന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളിൽ നന്ദന തിളങ്ങി നിൽക്കുകയാണ്. സ്ലീവ് ലെസ് ഔട്ട് ഫിറ്റിലും, മജന്ത നിറത്തിലെ ക്രോപ്പ് ടോപ്പിലുമുള്ള ചിത്രങ്ങളാണ് നന്ദനയുടെ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്.

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാക്കിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഷ റെജിയാണ് നന്ദനയുടെ ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തത്. ജിജേഷ് ആണ് നന്ദനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. നായികയായി അടുത്തുതന്നെ ഒരു വരവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ചിത്രങ്ങൾക്ക് താഴെ നന്ദനയുടെ ആരാധകർ പങ്കുവെക്കുന്നുണ്ട്. ഭ്രമമാണ് നന്ദനയുടെ അവസാനമിറങ്ങിയ സിനിമ.

സ്പിരിറ്റിലൂടെ തുടങ്ങിയ നന്ദനയ്ക്ക് കൂടുതൽ പേര് നേടിക്കൊടുത്ത സിനിമ അയാളും ഞാനും തമ്മിൽ ആയിരുന്നു. അതിന് ശേഷം ഗപ്പി എന്ന സിനിമയും നന്ദനയുടെ കരിയറിൽ വലിയ വഴിത്തിരിവായ ഒരു ചിത്രമായിരുന്നു. ഗപ്പിയിൽ അഭിനയിച്ച ശേഷമാണ് നന്ദനയെ നായികയായി കാണാൻ ആഗ്രഹിക്കുന്ന ആരാധകരുണ്ടായത്. നാല് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് നന്ദനയ്ക്ക് ഇൻസ്റ്റായിലുണ്ട്.