December 11, 2023

‘ഗ്ലാമറസ് ലുക്കിൽ ബാലതാരമായി തിളങ്ങിയ നന്ദന വർമ്മ, ഭാവി നായികയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

സിനിമകളിൽ ബാലതാരമായി വേഷമിടുന്ന കുട്ടി താരങ്ങൾ വലുതാകുമ്പോഴും സിനിമയിലേക്ക് നായകനായോ നായികയായോ ഒക്കെ എത്തുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. ചിലർ ബാലതാരമായി തൊട്ട് അഭിനയിച്ച് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെ തന്നെ നായികാനായക വേഷങ്ങളിലേക്ക് മാറാറുണ്ട്. പ്രേക്ഷകർ അതുപോലെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഒരു താരമാണ് നന്ദന വർമ്മ.

പത്ത് വർഷത്തിൽ അധികമായി സിനിമയിൽ ബാലതാര വേഷങ്ങൾ ചെയ്യുന്ന ഒരാളാണ് നന്ദന. സ്പിരിറ്റ് എന്ന മോഹൻലാൽ സിനിമയിലൂടെ തുടങ്ങിയ നന്ദന പ്രേക്ഷകർക്ക് ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ബാലതാരമായിരിക്കെ തന്നെ ചെയ്തിട്ടുണ്ട്. അയാളും ഞാനും തമ്മിൽ, ഗപ്പി, അഞ്ചാം പാതിരാ പോലെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം മതി നന്ദനയെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ.

പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലാണ് നന്ദനയെ അവസാനമായി സിനിമയിൽ പ്രേക്ഷകർ കാണുന്നത്. അതിന് ശേഷം സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. വൈകാതെ തന്നെ സിനിമയിൽ നായികയാകുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. അതിന്റെ സൂചനകൾ നൽകികൊണ്ട് ചില മേക്കോവർ ഫോട്ടോഷൂട്ടുകൾ ഒക്കെ നന്ദന ചെയ്യുന്നുണ്ട്. പലതും തരംഗമായി മാറാറുണ്ട്.

ഗ്ലാമറസ് ഷൂട്ടുകളും അതോടൊപ്പം ചെയ്യുന്ന നന്ദന വീണ്ടും അത്തരം വേഷത്തിൽ ഒരു ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ്. എ.ആർ സിഗ്നേച്ചറിന്റെ മനോഹരമായ മെറൂൺ മെറ്റാലിക് ഗൗണിലാണ് നന്ദന തിളങ്ങിയത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഷാനി ഷാക്കിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനുഷ റെജിയാണ്‌ സ്റ്റൈലിംഗ്. ഭാവി നായികാ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് വിശേഷിപ്പിച്ചിരിക്കുന്നത്.