‘ചുവപ്പ് സാരിയിൽ മനം കവർന്ന് നടി രജീഷ വിജയൻ, എന്തൊരു സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ചുവപ്പ് സാരിയിൽ മനം കവർന്ന് നടി രജീഷ വിജയൻ, എന്തൊരു സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം പിടിച്ച താരമാണ് നടി രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിൽ എലിസബത്ത് എന്ന കഥാപാത്രത്തെ മനോഹരമായി രജീഷ അവതരിപ്പിച്ചിരുന്നു. സിനിമ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. കൂടുതൽ അവസരങ്ങൾ രജീഷയെ തേടിയെത്തി.

ദിലീപിന്റെ നായികയായി ജോർജേട്ടൻസ് പൂരം എന്ന സിനിമയിൽ അത് കഴിഞ്ഞ രജീഷ അഭിനയിച്ചു. ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലവ് തുടങ്ങിയ മലയാള സിനിമകളിൽ അതിന് ശേഷം രജീഷ നായികയായി. ധനുഷിന്റെ നായികയായി കർണൻ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറി താരം. ജയ് ഭീം, സർദാർ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് രജീഷ.

കഴിഞ്ഞ വർഷം മലയാളത്തിൽ ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ് തുടങ്ങിയ സിനിമകളാണ് രജീഷ ചെയ്തത്. ഒരു തെലുങ്ക് ചിത്രത്തിലും രജീഷ അഭിനയിച്ചിട്ടുണ്ട്. സർദാറാണ് അവസാനം റിലീസ് ചെയ്തത്. ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയാണ് ഇനി രജീഷയുടെ ഇറങ്ങാനുള്ളത്. സിനിമയുടെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. വെങ്കിടേഷ് ടി.പിയാണ് ചിത്രത്തിൽ നായകനാവുന്നത്.

സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള രജീഷയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ ഡോട്ട് സാരിയിൽ അതിസുന്ദരിയായി രജിഷയെ കാണാൻ സാധിക്കും. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഫെബ്രുവരി 17-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പ്രഘേഷ് സുകുമാരനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഭാസി, അനിഖ എന്നിവരാണ് മറ്റ് താരങ്ങൾ.

CATEGORIES
TAGS