സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. മോഹൻലാൽ നായകനായ രഞ്ജിത്ത് ചിത്രമായ സ്പിരിറ്റിൽ കല്പന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് നന്ദന ബാലതാരമായി തുടങ്ങിയത്. അതിന് കഴിഞ്ഞ് പത്ത് വർഷത്തിന് അടുത്തായി നന്ദന സിനിമയിൽ ബാലതാരമായി ധാരാളം വേഷങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
നന്ദനയുടെ രണ്ടാമത്തെ ചിത്രമായ അയാളും ഞാനും തമ്മിലിലെ പ്രകടനമാണ് പ്രേക്ഷകരുടെ പ്രശംസ നേടാൻ കാരണമായത്. അതിൽ കലാഭവൻ മണിയുടെ മകളായിട്ടുള്ള അഭിനയവും പൃഥ്വിരാജിന് ഒപ്പമുള്ള ഒരു സീനിൽ കരയിപ്പിക്കുന്ന പ്രകടനവും മാത്രം മതി നന്ദനയെ എന്നും പ്രേക്ഷകർ ഓർത്തിരിക്കാൻ. ഈ രണ്ട് സിനിമകൾ കഴിഞ്ഞാൽ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ടോവിനോ തോമസിന്റെ ഗപ്പിയാണ്.
അതിൽ ആമിനയായി ഒരുപാട് ആൺകുട്ടികളുടെ മനസ്സിൽ കയറിപ്പറ്റിയ നന്ദനയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചത് ആ സിനിമയ്ക്ക് ശേഷമാണ്. ഭ്രമം എന്ന ചിത്രത്തിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഇനി നന്ദനയെ നായികയായി കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളും അതുപോലെ താരത്തിന്റെ ആരാധകരും. അതിന്റെ സൂചനകൾ താരം തന്നെ തരുന്നുണ്ട്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തി അടുത്തിടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നന്ദനയുടെ പുതിയ സ്റ്റൈലൻ ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അനുഷ റെജിയുടെ സ്റ്റൈലിങ്ങിൽ എ.ആർ സിഗ്നേച്ചർ ഡിസൈൻ ചെയ്ത ഫ്ലോറൽ ഔട്ട്.ഫിറ്റിലുള്ള വസ്ത്രത്തിൽ കലക്കൻ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇവ. ഷാനി ശാക്കിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജിജീഷ് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.