December 2, 2023

‘ഗപ്പിയിലെ ആമിന കുട്ടിയുടെ മേക്കോവർ!! അതീവ ഗ്ലാമറസ് ലുക്കിൽ നടി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ, രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ സ്പിരിറ്റിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമ മേഖലയിലേക്ക് ചുവടുവച്ച താരമാണ് നന്ദന വർമ്മ. സ്പിരിറ്റിൽ കല്പനയുടെ മകളുടെ റോളിലാണ് നന്ദന അഭിനയിച്ചത്. അതിന് ശേഷം നന്ദനയെ മലയാളികൾ കാണുന്നത് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടാണ്.

അതിൽ പൃഥ്വിരാജിന് ഒപ്പമുള്ള നന്ദനയുടെ ഒരു സീൻ മലയാളികളെ ഒന്നടങ്കം കരയിപ്പിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷമാണ് നന്ദനയ്ക്ക് കൂടുതൽ നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഗപ്പിയിലെ ആമിന എന്ന റോൾ കൂടി കഴിഞ്ഞപ്പോൾ നന്ദനയ്ക്ക് ആരാധകരെയും ഒരുപാട് ലഭിച്ചു. 1983, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് തുടങ്ങിയ സിനിമകളിൽ ഇതിനോടകം നന്ദന അഭിനയിച്ചിട്ടുണ്ട്.

ഇനി നായികയായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിന് മുന്നോടിയായുള്ള നന്ദനയുടെ മേക്കോവർ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലുള്ള നന്ദനയുടെ മേക്കോവർ ഫോട്ടോഷൂട്ട് കണ്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഗപ്പിയിലെ ആമിനയാണോ ഇതെന്ന് പലർക്കും സംശയം വരെ തോന്നി പോയേക്കാം ചിത്രങ്ങൾ കണ്ടാൽ.

അരുൺ ദേവിന്റെ സ്റ്റൈലിങ്ങിലുള്ള ദേവരാഗിന്റെ ഔട്ട്.ഫിറ്റിൽ പൊളി ലുക്കിലാണ് നന്ദന ഷൂട്ട് എടുത്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷിബിൻ ആന്റണിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് നന്ദനയുടെ ഈ പുതിയ ഗ്ലാമറസ് ഷൂട്ടിന് ലഭിച്ചിരിക്കുന്നത്. ഭാവി നായികാ എന്ന് അവർ വിശേഷിപ്പിച്ചു കഴിഞ്ഞു.