‘സ്റ്റൈലിഷ് മേക്കോവറുമായി നമിത പ്രമോദ്, ക്ലാസ് ആയിട്ടുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സീരിയലിൽ അഭിനയിക്കുകയും അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്. വേളാങ്കണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തിയത്.

അതിന് ശേഷം രാജീവ് പിള്ളയുടെ ട്രാഫിക് റഹ്മാന്റെ മകളായി വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുകയും ശേഷം തൊട്ടടുത്ത വർഷം തന്നെ നിവിൻ പൊളിയുടെ നായികയായി അഭിനയിക്കുകയും ചെയ്തു നമിത. സൗണ്ട് തോമ എന്ന സൂപ്പർഹിറ്റ് ദിലീപ് ചിത്രത്തിൽ അതിന് ശേഷം നായികയായി. പിന്നീട് ഇങ്ങോട്ട് സിനിമയിൽ നമിത പ്രമോദിന്റെ വർഷങ്ങളായിരുന്നു എന്ന് വേണം പറയാൻ.

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്പിയാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം തുടങ്ങിയ ഹിറ്റ് സിനിമകളിൽ നമിത നായികയായി തിളങ്ങി. ജയസൂര്യ ചിത്രമായ ഈശോയാണ് നമിതയുടെ അടുത്ത റിലീസ്. ഒ.ടി.ടി റിലീസായി സോണി ലൈവിലാണ് സിനിമ എത്തുന്നത്. ഇത് കൂടാതെ മൂന്ന്-നാല് സിനിമകളുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.

പ്രശസ്ത ഫെമയിൽ ഫോട്ടോഗ്രാഫറായ യാമി എടുത്ത നമിതയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിലും ഔട്ട് ഫിറ്റിലും ചെയ്തിരിക്കുന്ന ഷൂട്ടിൽ നമിതയ്ക്ക് മേക്കപ്പ് ചെയ്തത് നീതു ജയപ്രകാശാണ്. മികച്ച അഭിപ്രായങ്ങളാണ് നമിതയ്ക്ക് ആരാധകരിൽ നിന്ന് ലഭിച്ചത്. സംഭവം ക്ലാസ്സായിട്ടുണ്ടെന്നാണ് അവരുടെ കമന്റുകൾ വരുന്നത്.