‘എന്റെ സദാചാരരേ.. നിങ്ങളുടെ വഴി ഒരുക്കൂ!! പുതിയ വിശേഷം പങ്കുവച്ച് ഗോപിസുന്ദർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യയിൽ സിനിമയിൽ ഇന്ന് അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഗോപി സുന്ദർ. ആദ്യ വിവാഹ ബന്ധത്തിനും അത് കഴിഞ്ഞ് മറ്റൊരു ലിവിങ് ടുഗതർ റിലേഷൻഷിപ്പിനും ശേഷം ഗോപി സുന്ദർ ഗായിക അമൃതയെ വിവാഹം ചെയ്തതെന്ന് വാർത്ത ഇരുവരും ചേർന്ന് ഈ കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. തങ്ങൾ ഒന്നിച്ച് ജീവിക്കാൻ പോകുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ആ സന്തോഷം പങ്കുവച്ചത്.

അത് കഴിഞ്ഞ് ഇരുവർക്കും ആശംസകളുമായി നിരവധി ആളുകൾ രംഗത്ത് വന്നിരുന്നെങ്കിലും അത് പോലെ തന്നെ ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. കൂടുതൽ വിമർശനങ്ങളും കേൾക്കേണ്ടി വന്നത് ഗോപി സുന്ദറിനായിരുന്നു. വിമർശനങ്ങൾക്ക് ഉള്ള മറുപടി ഗോപി സുന്ദറും ആക്ഷേപഹാസ്യ പോസ്റ്റുകളിലൂടെ നൽകിയിട്ടുമുണ്ട്. അമൃതയ്ക്ക് തെലുങ്കിൽ ആദ്യമായി പാടാനും ഗോപി സുന്ദർ അവസരം നൽകി.

ഇരുവരും ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ സന്തോഷ വിശേഷം പങ്കുവച്ചിരിക്കുകയാണ്. ഗോപിസുന്ദറും അമൃതയും ആദ്യമായി ഒന്നിക്കുന്ന ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങാൻ പോകുന്നതിന്റെ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോയുടെ ടീസറും പങ്കുവച്ചിട്ടുണ്ട്. ടീസർ വീഡിയോ പങ്കുവെക്കുന്നതിനോടൊപ്പം എഴുതിയ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയമായത്.

“ഞങ്ങളുടെ ആദ്യത്തെ സിംഗിൾ ഉടൻ വരുന്നു!! ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ്.. എല്ലാ ബഹുമാനങ്ങളോടും കൂടി, എന്റെ സദാചാരരേ.. ദയവുചെയ്ത് നിങ്ങളുടെ വഴിയൊരുക്കണമേ.. ഇത് നിങ്ങളുടെ ദർശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല, ഇത് നിങ്ങളുടെ കപ്പ് ചായയല്ല.. ഒരിക്കൽ കൂടി, നന്ദി., ലെറ്റസ്‌ ചിൽ..”, ഗോപി സുന്ദർ വീഡിയോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Gopi Sundar Official (@gopisundar__official)


Posted

in

by