‘ബോസ് ലേഡി ലുക്കിൽ സ്റ്റൈലിഷായി നടി നമിത പ്രമോദ്, പൊളിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നമിത പ്രമോദ്. എന്റെ മാനസപുത്രിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നമിത വേളാങ്കണി മാതാവ്, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. വളരെ വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലേക്കും നമിത എത്തി.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. അതിൽ റഹ്മാന്റെ മകളുടെ റോളിൽ അഭിനയിച്ച നമിത തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായി അഭിനയിച്ചു. നിവിൻ പൊളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച നമിത സൗണ്ട് തോമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പിന്നീട് ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളിൽ നമിത നായികയായി തിളങ്ങി. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി തുടങ്ങിയ സിനിമകളിൽ നമിത പ്രമോദ് നായികയായി അഭിനയിച്ചിട്ടുണ്ട്. ഈശോയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ ചിത്രം.

എതിരെ, ഇരവ്, എ രഞ്ജിത്ത് സിനിമ എന്നിവയാണ് ഇനി വരാനുള്ള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ നമിത ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. യാമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നീതു ജയപ്രകാശാണ് മേക്കപ്പ് ചെയ്തത്. ബോസ് ലേഡി ലുക്കെന്നാണ് ആരാധകർ നമിതയുടെ ലുക്ക് കണ്ടിട്ട് പറയുന്നത്.