‘ഈ പുഞ്ചിരിയിൽ ആരും നോക്കി പോകും!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

സീരിയലിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തുകയും, നായികയായി തിളങ്ങുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്. വേളാങ്കണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ നായികയാവുകയും ചെയ്തു നമിത.

സീരിയലിൽ അഭിനയിക്കുന്ന സമയത്ത് അന്തരിച്ച സംവിധായകനായ രാജേഷ് പിള്ളയുടെ ശ്രദ്ധയിൽപ്പെടുകയും ട്രാഫിക് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. അതിൽ റഹ്മാന്റെ മകളായിട്ടാണ് നമിത അഭിനയിച്ചത്. നിവിന്റെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച് നായികയായും തൊട്ടടുത്ത വർഷം തന്നെ നമിത അരങ്ങേറി.

ഒന്നിന് പിറകെ ഒന്നായി അതിന് ശേഷം സിനിമകൾ വന്നുകൊണ്ടേയിരുന്നു. സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി തുടങ്ങിയ സിനിമകളിൽ നമിത നായികയായി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 2 കൊല്ലമായി അധികം സിനിമകളിൽ നമിത അഭിനയിച്ചിട്ടില്ല.

ജയസൂര്യയുടെ ഈശോ എന്ന സിനിമയാണ് നമിതയുടെ ഇനി പുറത്തിറങ്ങാനുളളത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നമിത അഭിനയിച്ചിട്ടുണ്ട്. നമിത ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ്. നമിതയുടെ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. മോഡേൺ ഔട്ട്ഫിറ്റ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളിൽ നമിതയെ കാണാൻ സുന്ദരിയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.