മലയാള ടെലിവിഷൻ പരമ്പരകളിൽ സൂപ്പർഹിറ്റായിരുന്ന ‘എന്റെ മാനസപുത്രി’യിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിതയ്ക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു ബാലതാര വേഷം ചെയ്തുകൊണ്ടായിരുന്നു നമിതയുടെ തുടക്കം.
പിന്നീട് നിവിൻ പോളിയുടെ പുതിയ തീരങ്ങളിൽ നായികയാവുകയും ചെയ്തു നമിത. ദിലീപിന്റെ നായികയായി സൗണ്ട് തോമയിൽ അഭിനയിച്ചതോടെ കരിയർ തന്നെ മാറിമറിഞ്ഞു. പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായി നമിത തിളങ്ങി. കുഞ്ചാക്കോ ബോബന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലും നമിത തന്നെയായിരുന്നു നായികയായി തിളങ്ങിയത്.
പിന്നീടുള്ള വർഷങ്ങൾ നമിതയുടേത് ആയിരുന്നു. ഓരോ സിനിമകൾ കഴിയുംതോറും നമിത കൂടുതൽ താരമൂല്യമുള്ള നായികയായി മാറി. തമിഴിലും തെലുങ്കിലും നമിത അഭിനയിച്ചു. കപ്പ്, ഇരവ്, ആൺ, എതിരെ, രജനി എന്നീ സിനിമകളാണ് താരത്തിന്റെ ഈ വർഷം പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ രണ്ട് വർഷം ആകെ ഒരു റിലീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് ഈ വർഷം മാറ്റം വരികയാണ്.
നമിത പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാവുന്നത്. പുത്തൻ ഹെയർ സ്റ്റൈലിൽ ആളെ തിരിച്ചറിയാൻ പറ്റാത്ത ലുക്കിലാണ് നമിതയെ പുതിയ ഫോട്ടോസിൽ കാണുന്നത്. മുടി മുറിച്ച് മേക്കോവർ നടത്തിയ നമിത പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ ലുക്കെന്ന് വ്യക്തമല്ല. സിനിമ നടിയായി മാത്രമല്ല, കൊച്ചി പനമ്പള്ളി നഗറിൽ പുതിയ ഒരു കഫേ ഷോപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്.