അടുത്ത ജന്മദിനത്തിൽ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മിസ്കിൻ. മിസ്കിൻ അവതരിപ്പിക്കുന്ന ആദിത്യ സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന സിനിമയുടെ പ്രസ് മീറ്റിൽ വച്ചാണ് മിസ്കിൻ ഈ അഭിപ്രായം പങ്കുവച്ചത്. ഷംനയുടെ വിവാഹം കഴിക്കാൻ പോകുവാണെന്ന് ആദ്യം അറിഞ്ഞപ്പോൾ ഞെട്ടിയെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് താരമെന്നും മിസ്കിൻ പറഞ്ഞു.
മിസ്കിൻ ഇത് പറയുമ്പോൾ ചിത്രത്തിൽ അഭിനയിച്ച ഷംനയും ആ വേദിയിൽ ഉണ്ടായിരുന്നു. “പൂർണ(ഷംന കാസിം)യുടെ കുഞ്ഞിനെ ഇന്ന് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ആ കുഞ്ഞിന്റെ കാല് ഞാൻ തലയിൽ എടുത്ത് വച്ചു. പൂർണയുടെ കാലെടുത്ത് തലയിൽ വെക്കാൻ പറ്റാത്തൊണ്ടാണ്. അത്രയും നല്ലയൊരു മനുഷ്യയാണ് അവർ. ജീവിതത്തിൽ നമ്മൾ പല വ്യക്തികളെ കാണും. അവരിൽ ഒരു പത്ത് പേര് എടുക്കുമ്പോൾ ആദ്യ അഞ്ച് പേർ ഏറെ പ്രിയപെട്ടവരാകും.
അമ്മ, തങ്കച്ചി, ഭാര്യ, മകൾ ഇവരെ കൂടാതെ വേറെയൊരു വ്യക്തി കൂടി കാണും. ആ വ്യക്തി നമ്മുക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടാവാം. പൂർണയും അതുപോലെ ഒരാളാണ് എനിക്ക്. പൂർണയെ കാണുമ്പോൾ അടുത്ത ജന്മത്തിൽ ഇവരുടെ വയറ്റിൽ ജനിക്കണമെന്ന് തോന്നും. ഇവരായിരിക്കണം എനിക്ക് അമ്മ. അവളോ നല്ലവൾ.. കല്യാണമായെന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി.. ഇനിയൊരു അഞ്ച് വർഷം കൂടി അഭിനയിച്ചിട്ടേ പോരെ എന്ന് ഞാൻ ചോദിച്ചു.
ഇപ്പോൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു മികവുറ്റ അഭിനയത്രിയാണ് അവർ. മരണം വരെയും അവർ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇവരും ഭാവനയുമൊക്കെ മികച്ച നടിമാരാണ്. മറ്റു സിനിമകളിൽ പൂർണ അഭിനയിക്കുമോ എന്നറിയില്ല. എന്റെ സിനിമകളിൽ പൂർണ ഉണ്ടാകും..”, മിസ്കിൻ പറഞ്ഞു. മിസ്കിന്റെ ഈ ഹൃദ്യമായ വാക്കുകൾ കേട്ട് പൂർണ വേദിയിൽ ഇരുന്ന് പൊട്ടി കരയുകയും ചെയ്യുന്നുണ്ട്.