‘മകളുടെ നൂലുകെട്ട് ആഘോഷമാക്കി മൃദുലയും യുവകൃഷ്ണയും, പേര് പുറത്തുവിട്ട് ദമ്പതികൾ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മൃദുല വിജയ്. തമിഴ് സിനിമകളിൽ അഭിനയിച്ച് കരിയർ ആരംഭിച്ച താരം പിന്നീട് സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് കൂടുതൽ ശ്രദ്ധനേടിയത്. മലയാളത്തിലും രണ്ട് സിനിമകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന പരമ്പരയിലാണ് മൃദുല ആദ്യമായി അഭിനയിക്കുന്നത്.

അതിന് ശേഷം മഴവിൽ മനോരമയിലെ ‘കൃഷ്ണതുളസിയിൽ മൃദുല അഭിനയിച്ചു. പിന്നീടാണ് മൃദുല ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിൽ അഭിനയിക്കുന്നത്. അതോടുകൂടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മൃദുല മാറുകയും ചെയ്തത്. ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഒരാൾ ചെയ്ത റോൾ പാതിവഴിയിൽ വച്ചാണ് മൃദുല ചെയ്യുന്നത്. പക്ഷേ മൃദുല അത് വളരെ ഭംഗിയായി ചെയ്തു.

മഞ്ഞുരുകും കാലം, പൂക്കാലം വരവായി, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. സീരിയൽ താരമായ യുവ കൃഷ്ണയും 2021-ൽ താരം വിവാഹിതയാവുകയും ചെയ്തിരുന്നു. സ്റ്റാർ മാജിക്കിൽ ഒരു സമയത്ത് സ്ഥിരം സാന്നിദ്ധ്യമായിരുന്നു മൃദുല. ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് മൃദുല ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത മൃദുലയും യുവയും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് യുവകൃഷ്ണയും മൃദുലയും ചേർന്നു. കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേരും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ധ്വനി കൃഷ്ണ എന്നാണ് മൃദുലയും യുവയും ചേർന്ന് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. നല്ല പേര് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകിയ കമന്റ്. ക്ലൂസ്റ്റർ വെഡിങ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.