‘വളർത്തു നായയ്ക്ക് ഒപ്പം കളിച്ചുരസിച്ച് നടി ശിവാനി നാരായണൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സീരിയലിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി ശിവാനി നാരായണൻ. തമിഴിലെ ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് കൂടി സുപരിചിതയായ താരമാണ് ശിവാനി. പകൽ നിലാവ് എന്ന തമിഴ് സീരിയലിലാണ് ശിവാനി ആദ്യമായി അഭിനയിക്കുന്നത്. ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ് എന്ന സെലിബ്രിറ്റി ഡാൻസ് ഷോയിലും ശിവാനി പങ്കെടുത്തുണ്ടായിരുന്നു.

ബിഗ് ബോസിന്റെ നാലാമത്തെ സീസണിലെ മത്സരാർത്ഥിയായ ശിവാനി ഫിനാലെയ്ക്ക് തൊട്ടുമുമ്പാണ് താരം പുറത്തായത്. ഷോയിൽ വരുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരുള്ള ഒരു താരമായിരുന്നു. ഷോ കഴിഞ്ഞിറങ്ങിയ ശിവാനിയ്ക്ക് കമൽഹാസന്റെ തന്നെ വിക്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. വിജയ് സേതുപതിയുടെ ഭാര്യയുടെ റോളിലാണ് ശിവാനി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ ശിവാനി ധാരാളം ഫോട്ടോഷൂട്ടുകളും തന്റെ പുതിയ സിനിമ വിശേഷങ്ങളുമെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ടുകളിൽ പലതും ശിവാനിയുടെ ഗ്ലാമറസ് ആയിട്ടുള്ളതാണ്. ഇപ്പോഴിതാ ശിവാനി തന്റെ വളർത്തു നായയ്ക്ക് ഒപ്പം കളിച്ചുരസിച്ച് സമയം ചിലവഴിക്കുന്ന ഒരു ക്യൂട്ട് വീഡിയോ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

‘ചില്ലിംഗ് ടൈം വിത്ത് മൈ ബേബി ഗേൾ..’ എന്ന ക്യാപ്ഷനോടുകൂടിയാണ് ശിവാനി തന്റെ വളർത്തുനായയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചത്. വോഡ്ക എന്നാണ് നായകുട്ടിയുടെ പേര്. സൈബീരിയൻ ഹസ്കി വിഭാഗത്തിൽ പ്പെട്ട നായയാണ് ഇത്. വിജയ് സേതുപതിയുടെ കൂടെ തന്നെയുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ ശിവാനിയുള്ളത്. ഇത് കൂടാതെ വേറെയും രണ്ട് സിനിമകൾ അന്നൗൺസ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by