‘മകൾക്ക് ഗുരുവായൂർ അമ്പലത്തിൽ തുലാഭാരം നടത്തി സീരിയൽ നടി മൃദുലയും യുവയും..’ – ചിത്രങ്ങൾ വൈറൽ

നൂറാം നാൾ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി അഭിനയ രംഗത്തേക്ക് വന്ന മലയാളി താരമാണ് നടി മൃദുല വിജയ്. തിരുവനന്തപുരം സ്വദേശിനിയായ മൃദുല സിനിമകളിനേക്കാൾ സീരിയൽ രംഗത്താണ് കൂടുതൽ ശോഭിച്ചത്. ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തേക്ക് വരുന്നത്. പിന്നീട് കൃഷ്ണതുളസി, മഞ്ഞുരുകും കാലം തുടങ്ങിയ മഴവിൽ മനോരമയിലെ സീരിയലുകളിൽ അഭിനയിച്ചു.

ഏഷ്യാനെറ്റിലെ തന്നെ ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് മൃദുലയെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. പിന്നീട് പൂക്കാലം വരവായ് എന്ന സീ കേരളം ചാനലിലെ സീരിയലിൽ തിളങ്ങി. ഫ്ലാവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് താരത്തിന് ആരാധകർ കൂടിയത്. ഒരു സെലിബ്രിറ്റി കോമഡി ഗെയിം ഷോ പ്രോഗ്രാമായിരുന്നു അത്.

സീരിയൽ നടനായ യുവകൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്. 2021 ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. 2022-ൽ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തിരുന്നു മൃദുല. ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന് നൽകിയ പേര്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന താരദമ്പതികളാണ് മൃദുലയും യുവയും.

ഇപ്പോഴിതാ ഗുരുവായൂരിൽ അമ്പലത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മൃദുല. ഗുരുവായൂരിൽ മകൾ ധ്വനിക്ക് തുലാഭാരം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫോട്ടോയും മൃദുല പങ്കുവച്ചിട്ടുണ്ട്. അമ്പലത്തിലുള്ള ആനയ്ക്ക് ഒപ്പം നിന്നും മൃദുലയും യുവയും മകളും നിന്ന് ഫോട്ടോ എടുത്തിരുന്നു. മൃദുലയുടെ സഹോദരി പാർവതിയും സീരിയൽ നടിയാണ്.