മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല മുരളി. താരത്തിൻറെ മേക്കോവർ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വർക്കൗട്ട് ചെയ്ത് ശരീരം മെലിഞ്ഞ അനുഭവം പങ്കുവച്ചു കൊണ്ട് മൃദുല എത്തിയിരിക്കുകയാണ്. വളരെ ശ്രദ്ധിച്ച്, കുറച്ച് ക്ഷമയോടെ കൃത്യമായി വ്യായാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടുമെന്ന് നടി പറയുന്നു.
സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധേയനായി മാറിയത്. താരം ശരീരഭാരം വർദ്ദിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രവും പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞ വസ്ത്രവും കാണാം. നല്ല രീതിയിലുള്ള വർക്കൗട്ടുകൾ ചെയ്തു മാസങ്ങൾ കൊണ്ടാണ് ശരീരത്തിന് ഇത്രയും മാറ്റം സംഭവിച്ചതെന്ന് മൃദുല വീഡിയോടൊപ്പം എഴുതി.
തൻറെ ഈ മാറ്റം മറ്റുള്ളവർക്കൊരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് വിഡിയോ പങ്കുവച്ചതെന്നും നടി സോഷ്യൽ പറഞ്ഞു. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. നിരവധി പേർ ആയിരുന്നു വീഡിയോയ്ക്ക് കമൻറ് കളുമായി രംഗത്ത് എത്തിയത്. മോഹൻലാൽ നായകനായ റെഡ് ചില്ലിസ് എന്ന സിനിമയിലാണ് മൃദുല ആദ്യമായി അഭിനയിച്ചത്.
വിവാഹിത ആയതിനുശേഷം നടി സിനിമയിൽ ഇപ്പോൾ സജീവമല്ല. സോഷ്യൽ മീഡിയയിലൂടെ ആണ് തൻറെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം സ്വകാര്യ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. നടി എന്നതിലുപരി താരം ഇപ്പോൾ ഒരു ബിസിനസുകാരി കൂടിയാണ്.