‘ആ കമ്മീഷണർ ഒന്നുകൂടി കാണണമല്ലോ!! ആന്റണി പെരുമ്പാവൂരിനെ പറ്റിച്ച് പൃഥ്വിരാജ്..’ – പ്രൊമോ വീഡിയോ വൈറൽ

ലൂസിഫർ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ഒരുപക്ഷേ ലൂസിഫറിന്റെ രണ്ടാം ഭാഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് കിട്ടിയ അധിക സമ്മാനമാണ് ബ്രോ ഡാഡി. ലൂസിഫർ മാസ്സ് ആയപ്പോൾ ബ്രോ ഡാഡി ഒരു കംപ്ലീറ്റ് ഫാമിലി സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു സിനിമയുടെ നിർമ്മാതാവ്.

മോഹൻലാലിൻറെ ഒട്ടുമിക്ക സിനിമകളിലും ഇപ്പോൾ ആന്റണി ഒരു ചെറിയ വേഷത്തിൽ എങ്കിലും അഭിനയിക്കാറുണ്ട്. ബ്രോ ഡാഡിയിലും ആന്റണി ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പക്ഷേ ട്രെയിലർ ഇറങ്ങിയപ്പോൾ കണ്ടവർ ഏറ്റവും കൂടുതൽ ചിരിച്ചത്, ആന്റണിയെ കാണിക്കുന്ന സീനിലായിരിക്കും. ഇയാൾ ഇവിടെയും വന്നോ എന്ന് മോഹൻലാലിൻറെ ഡയലോഗ് കൂടിയായപ്പോൾ ചിരി പടർത്തി.

ബ്രോ ഡാഡിയിൽ അഭിനയിക്കുന്ന അധികം ആർക്കും കിട്ടാത്ത ഒരു ഭാഗ്യം ഇപ്പോൾ ആന്റണിക്ക് കിട്ടി. സിനിമയുടെ പ്രൊഡ്യൂസർ കൂടിയായ ആന്റണിയെ പൃഥ്വിരാജ് കഥ പറഞ്ഞ് വീഴ്ത്തുന്ന ഒരു പ്രൊമോയാണ് ടീം പുറത്തുവിട്ടിരിക്കുന്നത്. ആദ്യം ആന്റണി രണ്ട് സിനിമകൾ ഇനി മോഹൻലാൽ സാറിനെ വച്ച് ഷൂട്ട് ചെയ്യാനുണ്ടെന്ന് പറയുന്ന ആന്റണി പൃഥ്വിയുടെ ഒറ്റ ഡയലോഗിൽ വീണുപോയി.

ഷോക്കേസിൽ ആന്റണി പൊലീസ് വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ ഫ്രെയിം കണ്ട് പൃഥ്വിരാജ് ഈ സിനിമയിൽ ചേട്ടന് ചെയ്യാൻ ഒരു കിടിലം പൊലീസ് വേഷമുണ്ടെന്ന് പറയുകയും ഇത് കേട്ടയുടൻ ആന്റണി നമ്മുക്ക് ഉടനെ സിനിമ ചെയ്യാമെന്ന് പറയുകയും ചെയ്യും. “ആ കമ്മീഷണർ സിനിമ ഒന്നുകൂടി കാണണമല്ലോ..” എന്ന ഡയലോഗ് കണ്ണടയിൽ നോക്കി പറയുന്ന രംഗത്തോടെയാണ് പ്രൊമോ അവസാനിക്കുന്നത്.


Posted

in

by