‘ജാസ്മിനെ കൈയേറ്റം ചെയ്ത സംഭവം! റെസ്മിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുമോ..’ – ചോദ്യം ചെയ്‌ത്‌ മോഹൻലാൽ

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഇതുവരെ സീസണുകളിൽ ഏറ്റവും റേറ്റിംഗ് ഉള്ള സീസണായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാന കാരണം പുറത്തുനടക്കുന്ന വിവാദങ്ങൾ കൊണ്ടുകൂടിയാണ്. സിബിന്റെ പുറത്താക്കലും കഴിഞ്ഞ സീസണിലെ വിജയിയായ അഖിൽ മാരാരുടെ സ്ത്രീവിരുദ്ധ പരാമർശവും എല്ലാം ഈ സീസണിന് കാഴ്ചക്കാർ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

ഈ കഴിഞ്ഞ ആഴ്ച ആദ്യ സീസണിൽ വിജയിയായ സാബുമോൻ അബ്ദുസമദും മത്സരാർത്ഥിയായിരുന്ന ശ്വേതാ മേനോനും അതിഥികളായി എത്തിയ വാരമായിരുന്നു. ഹോട്ടൽ ടാസ്കിലെ അതിഥികൾ ആയിരുന്നു ഇരുവരും. മത്സരാർത്ഥികളുടെ പ്രകടനത്തിന് അനുസരിച്ചു കോയിനുകളും ഇരുവരും കൊടുത്തു. ശ്വേതാ രണ്ടാമത്തെ ദിവസമാണ് വന്നത്. ശ്വേതാ വന്ന ശേഷമാണ് കുറച്ചുകൂടി ഓളം ബിഗ് ബോസ് വീട്ടിൽ ഉണ്ടായത്.

ടാസ്കിനിടയിൽ റെസ്മിനും ജാസ്മിനും തമ്മിൽ ഒരു സംഘർഷം ഉണ്ടായിരുന്നു. ലിവിങ് ഏരിയയിൽ ശ്വേതായുടെ നിർദേശപ്രകാരം എല്ലാവരും വന്നിരിക്കണം റോബോട്ടായി നിന്ന ജാസ്മിനെ ഏൽപ്പിച്ചു. ജാസ്മിൻ ഓണർസ് ആയവരോട് പവർ ടീമിനോട് ചെന്നിരിക്കാൻ പറഞ്ഞപ്പോൾ പവർ ടീമിലുള്ളവർ അത് കേട്ടില്ല. വീണ്ടും ജാസ്മിൻ റോബോട്ടായി തന്നെ പറഞ്ഞു, അപ്പോഴും കേട്ടില്ല. ഇതാണ് ഒടുവിൽ സംഘർഷത്തിലേക്ക് വഴിയൊരുക്കിയത്.

അടുക്കളയിൽ ജോലി ചെയ്തു നിന്നിരുന്ന പവർ ടീമിനെ ലിവിങ് ഏരിയയിൽ കൊണ്ടുവരാൻ ജാസ്മിൻ ഗ്യാസ് സ്റ്റോവ് ഓഫാക്കി. ഇത് റെസ്മിനെ ദേഷ്യമുണ്ടാക്കി. ജാസ്മിന്റെ കൈ തട്ടി മാറ്റുകയും ചെയ്തു. തർക്കം വലിയ രീതിയിലേക്ക് പിന്നീട് പോവുകയാണ് ചെയ്തത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തിയിരിക്കുകയാണ്. റെസ്മിന് എതിരെ തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നാണ് പ്രേക്ഷകർ ആവശ്യം. ഷോ തുടങ്ങി ആദ്യമായി ജാസ്മിൻ പ്രേക്ഷകരുടെ സപ്പോർട്ട് കിട്ടിയ ആഴ്ച കൂടിയായി ഇത് മാറി.

മോഹൻലാൽ ഇത് ചോദ്യം ചെയ്യുന്നതിന്റെ പ്രൊമോ പുറത്തുവന്നിരിക്കുകയാണ്. അതിൽ രണ്ടുപേരും മറുപടി പറയണ്ട സിജോയ്ക്ക് ഏതാണ് പറയാനുളളതെന്നാണ് മോഹൻലാൽ ചോദിച്ചത്. സിജോ എനിക്ക് അതിൽ പരാതി ഉണ്ടെന്നാണ് പറഞ്ഞത്. റെസ്മിന്റെ ഭാഗത്ത് തെറ്റുണ്ടെന്നും സിജോ പറഞ്ഞു, അർജുനും ജാസ്മിന്റെ ഭാഗത്ത് വലിയ മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. “എന്തായാലും റെസ്മിൻ എനിക്ക് വളരെ സങ്കടമുണ്ട്..” എന്ന് പറഞ്ഞാണ് പ്രോമോ അവസാനിപ്പിച്ചത്. റെസ്മിനെ പുറത്താക്കുമോ അതോ ഡയറക്റ്റ് നോമിനേഷനിൽ ഇടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.