മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമകൾക്ക് എന്നും മികച്ച പിന്തുണയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരുടെ പുതിയ സിനിമകൾ അന്നൗൺസ് ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷകളും ഉണ്ടാവും. ദൃശ്യവും ദൃശ്യം 2-വുമെല്ലാം മലയാളി സിനിമ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച രണ്ട് ത്രില്ലർ സിനിമകളാണ്.
ഒരെണ്ണം തിയേറ്ററിൽ വലിയ വിജയം നേടിയപ്പോൾ മറ്റൊന്ന് ഒ.ടി.ടിയുടെ ഇന്ത്യ ഒട്ടാകെ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു മോഹൻലാൽ ജീത്തു ജോസഫ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ദൃശ്യം 2-വിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച 12-ത് മാൻ എന്ന സിനിമയിലൂടെയാണ് ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്.
സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും യൂട്യൂബിലൂടെ റിലീസ് ആയിരിക്കുകയാണ്. വീണ്ടും ഒരു ത്രില്ലർ സിനിമ തന്നെയാണ് ജീത്തു ജോസഫ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോകുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ചന്ദ്രശേഖർ എന്ന കഥാപാത്രമായിട്ടാണ് ഈ തവണ മോഹൻലാൽ ഞെട്ടിക്കാൻ വരുന്നത്.
മോഹൻലാലിന് പുറമെ മലയാള സിനിമയിലെ ഒരുപിടി പുതിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര, ശിവദ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, ലിയോണ ലിഷോയ്, പ്രിയങ്ക നായർ, ചന്തുനാഥ്, നന്ദു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഹോട്ട് സ്റ്റാറിലാണ് സിനിമ റിലീസാവുന്നത്.