‘ലോകത്തിലെ ഏറ്റവും ‘പോപ്പുലർ’ സിനിമകളിൽ ഇടം പിടിച്ച് മോഹൻലാലിൻറെ ദൃശ്യം 2..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ ബോക്സ് ഓഫീസിൽ എപ്പോഴും റെക്കോർഡും സ്വന്തമാക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ മോഹൻലാൽ. മലയാളത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനാണ് മോഹൻലാൽ. മോഹൻലാൽ സിനിമകൾ എപ്പോഴും ഇത്തരത്തിൽ വലിയ വിജയം നേടുകയും അതുപോലെ ദി കമ്പ്ലീറ്റ് ആക്ടർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം 2 ഇപ്പോൾ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഐ.എം.ഡി.ബിയുടെ സമകാലിക ലോക സിനിമയിലെ ഏറ്റവും ‘പോപ്പുലർ’ സിനിമകളുടെ ലിസ്റ്റിൽ മോഹൻലാലിൻറെ ദൃശ്യം 2 ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. പത്താം സ്ഥാനത്താണ് മോഹൻലാലിൻറെ ദൃശ്യം 2 ഇടം പിടിച്ചിരിക്കുന്നത്.

ആദ്യ ഒമ്പത് സ്ഥാനങ്ങൾ ഹോളിവുഡ് സിനിമകൾ കൈവരിച്ചപ്പോൾ മറ്റു ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഒന്നും തന്നെ 100 സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. റിലീസ് ചെയ്തതും റിലീസിനായി കാത്തിരിക്കുന്നതുമായ സിനിമകൾ ലിസ്റ്റിലുണ്ട്. അതുപോലെ തന്നെ ഐ.എം.ഡി.ബിയുടെ ടോപ് റേറ്റഡ് ഇന്ത്യൻ മൂവിയിൽ ദൃശ്യം 2 രണ്ടാം സ്ഥാനത്താണ്.

8.5 ആണ് ദൃശ്യം ടുവിന് ഉള്ള റേറ്റിംഗ്. 1955-ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയാണ് ഒന്നാം സ്ഥാനത്തുളളത്. അതിന്റെ റേറ്റിംഗും 8.5 തന്നെയാണ്. ആ ലിസ്റ്റിൽ മോഹൻലാലിൻറെ തന്നെ കിരീടം എട്ടാം സ്ഥാനത്തുണ്ട്. എന്തായാലും ലോകസിനിമയുടെ ലിസ്റ്റിൽ ആദ്യ 10-ൽ ഇടംപിടിച്ച സംഭവം മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS