ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വരക്ഷേത്രത്തിൽ സാധാരണക്കാരെ പോലെ തന്നെ സിനിമ താരങ്ങളും സ്ഥിരമായി വരാറുള്ള ഒരു ക്ഷേത്രമാണ്. ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. പലപ്പോഴും തിരുപ്പതിയിൽ ദർശനം നടത്തുന്ന സിനിമ, സീരിയൽ താരങ്ങളുടെ ദൃശ്യങ്ങൾ അവരുടെ ആരാധകർ സോഷ്യൽ മീഡിയയിൽ എമ്പാടും ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കൾക്ക് ഒപ്പം കഴിഞ്ഞ ദിവസം രാവിലെയാണ് മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയ ശേഷം തിരികെ എത്തിയ അദ്ദേഹത്തെ കാണാൻ ആരാധകരും മാധ്യമങ്ങളും കാത്തുനിന്നിരുന്നു.
എല്ലാവർക്കും ഒരു ചെറുപുഞ്ചിരി നൽകിയ ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ മടങ്ങിയെത്തിയത്. തിരുപ്പതി ദർശനത്തിന് പിന്നാലെയാണ് മോഹൻലാൽ തന്റെ 360-മതെ ചിത്രം പ്രഖ്യാപിച്ചത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളുടെ സംവിധായകൻ തരുൺ മൂർത്തിക്ക് ഒപ്പമാണ് പുതിയ സിനിമ.
പുതിയ സിനിമയുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കൂടിയാണ് അദ്ദേഹം എത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തേക്ക് വരുന്ന മോഹൻലാലിനെ കാണാൻ എന്താ ഐശ്വര്യം എന്നാണ് ആരാധകർ പറയുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ആണ് ഇനി ഇറങ്ങാനുള്ള അദ്ദേഹത്തിന്റെ സിനിമ. ഏറെ നാളുകളായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. സിനിമയുടെ ഒരു ടീസർ പോലും പുറത്തുവന്നിട്ടില്ല.
#WATCH | Actor Mohanlal offered prayers at Tirumala Tirupati temple, earlier today pic.twitter.com/Q1ILzVihza
— ANI (@ANI) March 19, 2024