‘അവധൂത നാദാനന്ദജി മഹാരാജിനെ സന്ദര്‍ശിച്ച് മോഹൻലാൽ, നിലത്തിരുന്ന് ഭക്ഷണം കഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ആത്മീയ ഗുരുവായി അറിയപ്പെടുന്ന അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി നടൻ മോഹൻലാൽ. ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് മോഹൻലാൽ എന്ന് പലപ്പോഴും മലയാളികൾക്ക് വ്യക്തമായിട്ടുള്ള ഒരു കാര്യമാണ്. മാതാ അമൃതാനന്ദമയിയുടെ എഴുപതാം ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ പോയതും വലിയ രീതിയിൽ വാർത്തയായതാണ്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധൂത നാദാനന്ദജിജിയെ കാണാൻ മോഹൻലാൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ എത്തിയത്. ആന്ധ്രാപ്രദേശിലെ കുർണൂലിലെത്തിയ മോഹൻലാൽ അദ്ദേഹത്തെ കാണുകയും കുറെ സമയം അദ്ദേഹത്തിന് ഒപ്പം ചിലവഴിക്കുകയും ചെയ്തു. കേരളത്തിലെ ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ച അദ്ദേഹം ഒരു മഹാസന്ന്യാസിയായി മാറി. തിരുവിതാംകൂറിലെ പുവപ്പള്ളി ഇല്ലത്താണ് ജനനം.

മോഹൻലാലിന് ഒപ്പം കത്തനാർ എന്ന വരാൻ പോകുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആർ രാമാനന്ദനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് മോഹൻലാലിൻറെ ചിത്രങ്ങൾ പങ്കുവച്ചത്. ഗുരുവിന് ഒപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന മോഹൻലാലിനെയും ഫോട്ടോസിൽ കാണാൻ കഴിയും. അവിടെയുള്ള ശിവലിംഗത്തിൽ മാലയിട്ട് പ്രാർത്ഥിക്കുകയും ചെയ്തു. ഫോട്ടോസ് നിമിഷനേരം കൊണ്ട് വൈറലായി.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ആണ് ഇനി മോഹൻലാലിൻറെ പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബറിൽ സിനിമ പുറത്തിറങ്ങും. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം. ഇത് കഴിഞ്ഞ ജനുവരിയിൽ മോഹൻലാലിൻറെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനും പുറത്തിറങ്ങും. മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് അടുത്ത വർഷം മാർച്ചിലാണ്‌ റിലീസ് ചെയ്യുന്നത്.