‘ചരിത്രം വഴിമാറും ചിലർ വരുമ്പോൾ! അഴകിന്റെ റാണിയായി ഹോട്ട് ലുക്കിൽ അന്ന രാജൻ..’ – വീഡിയോ വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പുത്തൻ നായികയാണ് നടി അന്ന രാജൻ. ഒരു നേഴ്സായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് എത്തുന്നത് അത് ഹോസ്പിറ്റലിന്റെ ഹോർഡിങ്ങിൽ താരത്തിന്റെ ഫോട്ടോ വരികയും അത് ശ്രദ്ധയിൽപ്പെട്ട സിനിമയുടെ സംവിധായകനും നിർമ്മാതാവും അന്നയെ സമീപിക്കുകയുമായിരുന്നു.

അവിടുന്ന് അങ്ങോട്ട് അന്നയുടെ കരിയർ തന്നെ മാറിമറിഞ്ഞു. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച അന്നയെ തേടി നിരവധി അവസരങ്ങൾ വരികയും ചെയ്തു. മോഹൻലാൽ ചിത്രത്തിലാണ് അന്ന രണ്ടാമത് അഭിനയിച്ചത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായികയായും സഹനടിയുമൊക്കെ അന്ന അഭിനയിച്ചിട്ടുണ്ട്. എങ്കിലും അങ്കമാലി ഡയറീസിലെ ലിച്ചി പോലെയുള്ള വേഷങ്ങൾ അന്നയ്ക്ക് ലഭിച്ചിട്ടില്ല.

അയ്യപ്പനും കോശിയുമാണ് അന്ന അതിന് ശേഷം അഭിനയിച്ച ഏക വിജയചിത്രം. ഇപ്പോൾ സിനിമയിൽ നിന്ന് ശ്രദ്ധതിരിഞ്ഞ് അന്ന ഉദ്‌ഘാടനങ്ങളിലാണ് കൂടുതൽ സജീവമായി നിൽക്കുന്നത്. അതോടൊപ്പം മോഡലിംഗ് രംഗത്തും അന്ന പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും അന്നയെ പല ഗെറ്റപ്പുകളിലും ഗ്ലാമറസ് വേഷങ്ങളിലുമൊക്കെ കാണാറുണ്ട്. അഭിനയത്തിൽ തലനാരിഴ എന്ന സിനിമയാണ് ഇനി വരാനുളളത്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അന്നയുടെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. “വലിയ കാര്യങ്ങൾക്ക് സമയമെടുക്കുന്നതിനാൽ ഒരിക്കലും അത് ഉപേക്ഷിക്കരുത്..”, എന്ന തലക്കെട്ടോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നോവ ഫാഷൻസിന്റെ ഔട്ട് ഫിറ്റിൽ വിനിയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. യദു കൃഷ്ണനാണ് വീഡിയോ എടുത്തിരിക്കുന്നത്. ക്യാപ്ഷൻ ആർക്കോ ഉള്ള അടിയാണല്ലോ എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടത്.