‘താടിയെടുത്ത് മീശ പിരിച്ച് വീണ്ടും ലാലേട്ടൻ!! കൺസെപ്റ്റ് സ്കെച്ച് കണ്ട് ഞെട്ടി ആരാധകർ..’ – സംഭവം ഇങ്ങനെ

മോഹൻലാലിനെ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലൂസിഫറിന് ശേഷം തിയേറ്ററുകളിൽ ഇറങ്ങിയ സിനിമകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഒടിടിയിൽ ഇറങ്ങിയ ദൃശ്യം 2, ബ്രോ ഡാഡി, 12-ത് മാൻ തുടങ്ങിയ സിനിമകൾ മികച്ച അഭിപ്രായം നേടുകയും ചെയ്തു. അതുകൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

തിയേറ്ററിൽ മികച്ച അഭിപ്രായം നേടുന്ന ഒരു സിനിമ മോഹൻലാലിൻറെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ബോക്സ് ഓഫീസിലെ മോഹൻലാൽ എന്ന താരമിട്ട പല റെക്കോർഡുകളും ഇപ്പോഴും തകർക്കാൻ പറ്റാതെ നിൽക്കുകയാണ്. അതിന് ശേഷം നിരവധി സിനിമകൾ സൂപ്പർഹിറ്റ് ആയെങ്കിലും മോഹൻലാൽ സിനിമയ്ക്ക് പോസിറ്റീവ് അഭിപ്രായം വന്നാൽ ലഭിക്കുന്ന പ്രേക്ഷക പിന്തുണ ഒട്ടുമിക്ക ചിത്രത്തിനും ഉണ്ടായിട്ടില്ല.

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററോ സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റ് അപ്ഡേറ്റുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഗുസ്തി ആസ്പദമാക്കി ഇറങ്ങുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഈ കഴിഞ്ഞ ദിവസം മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനിലെ ലുക്ക് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു.

താടിയെടുത്ത് മീശ പിരിച്ച് നിൽക്കുന്ന മോഹൻലാലിൻറെ ആ ഫോട്ടോ യഥാർത്ഥത്തിൽ മലൈക്കോട്ടൈ വാലിബനിലെ ലുക്കിന്റെ അല്ല. സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ് ഡിസൈൻ ചെയ്തയൊരു കൺസെപ്റ്റ് ആർട്ട് ആയിരുന്നു അത്. ഇതും മലൈക്കോട്ടൈയിലെ ലുക്കുമായി യാതൊരു ബന്ധമില്ലെന്ന് അദ്ദേഹം തന്നെ പോസ്റ്റിൽ കുറിച്ചിരുന്നെങ്കിലും പ്രചരിച്ചിരുന്നത് മറ്റൊരു രീതിയിലായിരുന്നു. എന്തായാലും ഈ ലുക്കിൽ ഒരു സിനിമ വന്നാൽ പൊളിക്കുമെന്ന് ആരാധകർ പറയുന്നു.


Posted

in

by