‘വിവാഹം കഴിഞ്ഞ് കൂടുതൽ ക്യൂട്ട് ആയോ!! സാരിയിൽ മനം കവർന്ന് നടി മിയ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മിയ ജോർജ്. എന്റെ അൽഫോൻസാമ്മ, വേളാങ്കണി മാതാവ് തുടങ്ങിയ പരമ്പരകളിലൂടെ ജനശ്രദ്ധ നേടിയ മിയ പതിയെ സിനിമയിലേക്ക് എത്തി. ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് മിയ എത്തുന്നത്. ആദ്യ കുറച്ച് സിനിമകളിൽ സഹതാര വേഷങ്ങളാണ് മിയ സിനിമയിൽ ചെയ്തത്.

പിന്നീട് ചേട്ടായീസ് എന്ന സിനിമയിലൂടെ മിയ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു. 13 വർഷമായി മിയ സിനിമയിൽ നായികയായി തുടരുന്നുണ്ട്. ഓരോ സിനിമ കഴിയുംതോറും മിയയിലെ അഭിനേതാവിനെ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. തനി കോട്ടയംകാരിയായി മിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ പ്രണയവിലാസമാണ് മിയയുടെ അവസാനം പുറത്തിറങ്ങിയത്.

ജിമ്മി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. 2020-ലായിരുന്നു മിയയുടെ വിവാഹം. വിവാഹിതയായ ശേഷവും മിയ തന്റെ സിനിമയോടുള്ള ഇഷ്ടത്തിന് കുറവൊന്നും വരുത്തിയിട്ടില്ല. ഇപ്പോഴും സിനിമ, ടെലിവിഷൻ മേഖലയിൽ സജീവ സാന്നിദ്ധ്യമായി മിയ തുടരുന്നുമുണ്ട്. തമിഴിൽ ഷൂട്ടിംഗ് നടക്കുന്ന ദി റോഡ് ആണ് മിയയുടെ അടുത്ത സിനിമ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് മിയ.

മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. സിൽക്ക് സാരി ധരിച്ച് അതിസുന്ദരിയായി കാണപ്പെടുന്ന ഒരാളാണ് മിയ. മിയയുടെ സഹോദരി ജിനിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.