അൽഫോൻസാമ്മ, വേളാങ്കണി മാതാവ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ മുഖമാണ് നടി മിയ ജോർജ്. പിന്നീട് അതിലെ പ്രകടന മികവ് കണ്ട് സിനിമയിൽ നിന്ന് അവസരം ലഭിച്ച മിയയ്ക്ക് മലയാളത്തിൽ മുൻനിര നായിക നിരയിലേക്ക് പെട്ടന്ന് തന്നെ എത്തിപ്പെടാൻ പറ്റുകയും ചെയ്തിരുന്നു. ആദ്യ സിനിമയിൽ അനിയത്തി റോളിലാണ് മിയ അഭിനയിച്ചിട്ടുള്ളത്.
പിന്നീട് പതിയെ പതിയെ നായികാ കഥാപാത്രങ്ങളിലേക്ക് എത്തിയ മിയയ്ക്ക് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ പെട്ടന്ന് തന്നെ സാധിക്കുകയും ചെയ്തിരുന്നു. ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. തനി കോട്ടയം, പാലാ അച്ചായത്തി റോളിൽ മിയ മികവ് പുലർത്തിയിരുന്നു. ആ സ്ലാങ്ങിൽ ഒരു കഥാപാത്രം വന്നാൽ മിയയെ തന്നെയായിരുന്നു പ്രേക്ഷകർ സിനിമയിൽ കാണാറുള്ളത്.
മെമോറീസ്, അനാർക്കലി, പാവാട, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു. 2020-ൽ ലോക്ക് ഡൗൺ നാളിലായിരുന്നു മിയയുടെ വിവാഹം നടന്നത്. 2021 ജൂലൈയിൽ ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മിയ. മിയ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നു.
‘പ്രൈസ് ഓഫ് പൊലീസ്’ എന്നാണ് സിനിമയുടെ പേര്. ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ മിയ പങ്കുവച്ചിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് അമ്മയുടെ അലമാരയിൽ നിന്ന് സാരി അടിച്ചുമാറ്റി എന്ന് കുറിച്ചുകൊണ്ട് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പൂജ ചടങ്ങിൽ പങ്കെടുത്തപ്പോൾ അമ്മായിയമ്മയുടെ അലമാരയിലുള്ള സാരിയാണ് ധരിച്ചതെന്ന് മിയ പ്രതേകം കുറിച്ചിട്ടുണ്ട്.
View this post on Instagram