‘ചേച്ചിക്കും കുടുംബത്തിന് ഒപ്പം ഒത്തുചേരൽ!! ക്രിസ്തുമസ് ആഘോഷമാക്കി നടി മിയ..’ – ഫോട്ടോസ് വൈറൽ

അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തുകയും ശേഷം നായികയായി തിളങ്ങുകയും ചെയ്തയൊരാളാണ് നടി മിയ ജോർജ്. ജിമ്മി ജോർജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഒരു സ്‌മോൾ ഫാമിലിയാണ് മിയയുടെ ആദ്യ സിനിമ. അതിന് ശേഷം മൂന്ന്, നാല്‌ സിനിമകളിൽ ചെറിയ വേഷങ്ങളിൽ മിയ അഭിനയിക്കുകയും ചെയ്തു.

2012-ലാണ് മിയ ആദ്യമായി നായികയായി വേഷമിടുന്നത്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മെമോറീസ്, അനാർക്കലി, പാവാട, ഷെർലോക് ടോംസ്, ദി ഗ്രേറ്റ് ഫാദർ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്. 2020-ലായിരുന്നു മിയയുടെ വിവാഹം നടക്കുന്നത്. കൊറോണകാലമായതുകൊണ്ട് തന്നെ വളരെ ലളിതമായി നടന്നൊരു വിവാഹമായിരുന്നു.

2021-ൽ മിയയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. മിയയുടെ അച്ഛൻ അതെ വർഷം തന്നെയാണ് മരണപ്പെട്ടത്. മിയയ്ക്ക് ജിനി എന്ന പേരിൽ ഒരു ചേചിയുമുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കും ചേച്ചിക്കും കുടുംബത്തിനും ഒപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മിയ. മിയയുടെ ചേച്ചി ജിനിയും ഭർത്താവും മക്കളും ആഘോഷങ്ങളിൽ ഒത്തുചേർന്നു.

മിയയുടെ മകനും ചേച്ചിയുടെ മൂന്ന് മക്കളും എല്ലാവർക്കും ഒന്നിച്ചുള്ള ചിത്രങ്ങളാണ് മിയ പോസ്റ്റ് ചെയ്തത്. അശ്വിൻ ഫിലിപ്പ് എന്നാണ് മിയയുടെ ഭർത്താവിന്റെ പേര്. ലുക്കാ എന്നാണ് മകന്റെ പേര്. വിവാഹിതയായ ശേഷവും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മിയ. പ്രണയവിലാസമാണ് മലയാളത്തിൽ മിയയുടെ അവസാനമിറങ്ങിയ ചിത്രം. ദി റോഡ് എന്ന തമിഴ് ചിത്രമാണ് മിയയുടെ അവസാന റിലീസ് ചിത്രം.