‘മലേഷ്യയിൽ ചുറ്റിക്കണ്ട് ആസ്വദിച്ച് മിയ!! ഭർത്താവിന് ഒപ്പം അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ തന്റേതായ ഒരു അഭിനയശൈലിയും സംസാരവും കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരു നായികയാണ് നടി മിയ. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് തുടങ്ങിയ മിയ പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങുകയും പതിയെ നായികയായി മാറുകയും ആയിരുന്നു. നായികയായി തിളങ്ങിയ ശേഷം മലയാള സിനിമയിലെ നിറസാന്നിധ്യമായി മിയ മാറുകയും ചെയ്തിരുന്നു.

വിവാഹിതയായ ശേഷവും സിനിമയിൽ തുടരുന്ന ഒരാളാണ് മിയ. 2020-ലായിരുന്നു മിയയുടെ വിവാഹം. 2021-ൽ മിയയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. അമ്മയായ ശേഷം പഴയതിലും സുന്ദരിയായി മിയ സിനിമയിലേക്ക് മടങ്ങിയെത്തി. ഒന്നിന് പിറകെ ഒന്നായി സിനിമകളും ചെയ്യുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴിലും മിയ അഭിനയിച്ചിട്ടുണ്ട്. പ്രണയവിലാസമാണ് മലയാളത്തിൽ അവസാനമിറങ്ങിയ ചിത്രം.

മിയ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ച തമിഴ് ചിത്രമായ ദി റോഡ് ഈ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തിരുന്നത്. ഒക്ടോബർ ആറിനായിരുന്നു സിനിമ ഇറങ്ങിയത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം സിനിമയുടെ മികച്ച പ്രതികരണം വരുമ്പോൾ പക്ഷേ മിയ കേരളത്തിലോ തമിഴ് നാട്ടിലോ ഇല്ല എന്നതാണ് ശ്രദ്ധേയം. ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് മിയ.

മലേഷ്യയിലാണ് മിയ ഭർത്താവിന് ഒപ്പം പോയിരിക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങളും മിയ പങ്കുവെക്കുന്നുണ്ട്. പഴയതിലും സ്റ്റൈലിഷ് ലുക്കിൽ ഭർത്താവിന് ഒപ്പമുള്ളതും ഒറ്റയ്ക്കുള്ള ഫോട്ടോസും മിയ പോസ്റ്റ് ചെയ്യുന്നുണ്ട്. പഴയതിലും ലുക്കായി പോയല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ ഡ്രാമ വെബ് സീരിയസായ ജയ് മഹേന്ദ്രയാണ് ഇനി വരാനുള്ളത്.