February 29, 2024

‘ചീരു ആഗ്രഹിച്ച ബ്ലാക്ക് ലേഡി വീട്ടിലെത്തി!! വികാരഭരിതയായി നടി മേഘന രാജ്..’ – ഫോട്ടോസ് വൈറൽ

യക്ഷിയും ഞാനും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മേഘന രാജ്. തമിഴിലും തെലുങ്കിലും കന്നഡയിലും ഓരോ സിനിമകൾ വീതം അഭിനയിച്ച ശേഷമാണ് മേഘന മലയാളത്തിലേക്ക് എത്തുന്നത്. യക്ഷിയും ഞാനിന്നും ശേഷം മേഘന ഓഗസ്റ്റ് 15 എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരുന്നു. ബ്യൂട്ടിഫുളിൽ അഭിനയിച്ച ശേഷമാണ് മേഘന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

കന്നഡ നടനായിരുന്നു ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയ്തത്. 10 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് മേഘന ചിരഞ്ജീവിയെ വിവാഹം ചെയ്തത്. 2018-ലായിരുന്നു മേഘനയുടെ വിവാഹം. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ചീരുവിന്റെ വിയോഗം. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ നിൽക്കുന്ന സമയത്തായിരുന്നു ചീരു ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്.

ചീരുവിന്റെ മരണം മേഘനയും വല്ലാതെ തളർത്തിയിരുന്നു. എങ്കിലും ചീരുവിന്റെയും ബന്ധുക്കളും മേഘനയുടെ മാതാപിതാക്കൾക്കും മേഘനയ്ക്ക് കരുത്തേകി. 2020 ഒക്ടോബറിൽ മേഘന അമ്മയാവുകയും ചെയ്തിരുന്നു. റയ്യാൻ രാജ് സർജ എന്നാണ് മകന്റെ പേര്. ഈ വർഷം മുതൽ സിനിമയിൽ വീണ്ടും സജീവമായി അഭിനയിക്കാൻ തുടങ്ങി മേഘന. മകനൊപ്പമുള്ള നിമിഷങ്ങൾ മേഘന പങ്കുവെക്കാറുണ്ട്.

ചീരുവിന് ഫിലിം ഫെയർ അവാർഡിന് അർഹനായ സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മേഘന. “ചിരുവിന്റെ ബ്ലാക്ക് ലേഡി ഒടുവിൽ വീട്ടിലെത്തി.. ഇത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് പ്രകടിപ്പിക്കാൻ കഴിയില്ല! എന്നാൽ ഇത് ലഭിച്ചാൽ നീ എങ്ങനെ പ്രതികരിക്കും എന്ന് എന്റെ മനസ്സിൽ ഒരു ചിത്രം ഉണ്ട്! ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു.!!

നീ ആരാണെന്ന് സത്യസന്ധത പുലർത്തുന്നതിനാണ് ഇത്! ആളുകൾ നിന്നെ ഓഫ്‌ സ്‌ക്രീനിൽ കൂടുതൽ സ്‌നേഹിച്ചു, അത് കൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്.. ഇപ്പോഴും ഞങ്ങൾക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം നടക്കുന്നുണ്ടെന്ന് നീ ഉറപ്പാക്കുന്നു..”, വികാര ഭരിതയായി മേഘന ഇൻസ്റ്റാഗ്രാമിൽ ചീരുവിന്റെ ഫോട്ടോയ്ക്ക് ഒപ്പം കുഞ്ഞിനെ എടുത്ത് കൈയിൽ ഫിലിം ഫെയർ അവാർഡ് പിടിച്ചുകൊണ്ട് കുറിച്ചു.