‘ആ സംഭവത്തിൽ നിരപരാധിയെന്ന് അൻഷിത, സമയാകുമ്പോൾ വ്യക്തമായ പ്രതികരണം വരുമെന്ന് താരം..’ – സംഭവം ഇങ്ങനെ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കൂടെവിടെ. ബിപിൻ ജോസ്, അൻഷിത അകബർഷാ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സീരിയലാണ് ഇത്. കൂടെവിടെ സീരിയലിലൂടെ അൻഷിത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തിരുന്നു. 450-ൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞിട്ടുമുണ്ട്.

കൂടെവിടേയ്‌ക്ക് ഒപ്പം തന്നെ അൻഷിത തമിഴിലും ഒരു സീരിയലിൽ പ്രധാന റോളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. വിജയ് ടെലിവിഷനിലെ ചെല്ലമ്മ എന്ന പരമ്പരയിലാണ് അൻഷിത അഭിനയിക്കുന്നത്. തമിഴിൽ റേറ്റിംഗിൽ ഒരുപാട് നിൽക്കുന്ന ഒരു സീരിയൽ കൂടെയാണ്. അർണവ് എന്ന താരമാണ് നായകവേഷം ചെയ്യുന്നത്. ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് അർണവ്.

അർണവിന്റെ ഭാര്യ ദിവ്യ ഈ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ അർണവിന് എതിരെ രംഗത്ത് വന്നിരുന്നു. ഗർഭിണിയായ ശേഷം അർണവ് തന്നെ ഒഴിവാക്കുന്നു, മറ്റൊരു താരമായി ബന്ധമുണ്ടെന്ന് ഒക്കെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പാണ് അർണവും ദിവ്യയും അൻഷിതയും തമ്മിൽ ഉണ്ടായ ഒരു ഫോൺ കോളിന്റെ റെക്കോർഡ് യൂട്യൂബ് ചാനലിൽ വന്നത്.

അൻഷിത ആ ഓഡിയോ ക്ലിപ്പിൽ വളരെ മോശമായി സംസാരിക്കുന്നുണ്ട്. ദിവ്യയോട് അർണവിനെ ഇഷ്ടമാണെന്നും നീ എന്താണെന്ന് വച്ചാൽ ചെയ്യെന്നും പറയുന്നുണ്ട്. ഇടയ്ക്കിടെ ഐ ലവ് യു അർണവ് എന്ന് മനപൂർവം അൻഷിത പറയുന്നതും ഓഡിയോയിൽ കേൾക്കാം. ഇതോടെ തമിഴ് പ്രേക്ഷകർ അൻഷിതയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്‌. മറ്റൊരു പെൺകുട്ടിയുടെ കുടുംബ തകർക്കരുതെന്ന് പറഞ്ഞുകൊണ്ടേയിരുന്നു വിമർശനം. നിന്റെ സീരിയൽ ഇനി കാണില്ലെന്നാണ് അൻഷിതയുടെ യൂട്യൂബ് ചാനലിന് താഴെ വരുന്ന കമന്റുകൾ.

വാർത്തകൾ വന്നതോടെ അൻഷിത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സ് ഓഫ് ആക്കി വച്ചിരിക്കുകയാണ്. “എന്റെ സൈലെൻസ് നിങ്ങൾക്ക് മണ്ടത്തരം പറയാനുള്ള ലൈസൻസ് അല്ല. സമയം ആകുമ്പോൾ എന്റെ വ്യക്തമായ പ്രതികരണം വരും. അതുവരെ ഒരു വ്യാജയുടെ ആരോപണങ്ങൾ കണ്ട് എന്നെ വിമർശിച്ചോളൂ. മിക്കപ്പോഴും നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമവും വിചിത്രമാണ്.. അവർക്ക് അതിനുള്ള കൂലി ഇരട്ടിയായി കിട്ടും..’, അൻഷിത ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.